ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാന്‍ ഭീകരതയ്‌ക്ക് ശക്തമായി തിരിച്ചടി രാജ്യം നല്‍കുന്നതിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ സ്റ്റുഡിയോസ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ട്രേഡ്മാര്‍ക്ക് ചെയ്യാന്‍ ശ്രമം നടത്തിയത് വാര്‍ത്തയായിരുന്നു.
എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ട്രേഡ്മാര്‍ക്കിനുള്ള അപേക്ഷ പിന്‍വലിച്ചതായി റിലയന്‍സ് വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നതിനെ ട്രേഡ്മാര്‍ക്ക് ചെയ്യാനുള്ള ഒരു പദ്ധതിയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഇല്ല. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ സ്റ്റുഡിയോസ് സമര്‍പ്പിച്ചിരുന്ന ട്രേഡ്മാര്‍ക്ക് അപേക്ഷ പിന്‍വലിച്ചിരിക്കുന്നു.
ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന്‍ അനുമതിയില്ലാതെയാണ് അപേക്ഷ ഫയല്‍ ചെയ്തത്.
ഇന്ത്യന്‍ ധീരതയുടെ പ്രതീകമായി മാറിയ, ദേശീയ അവബോധത്തിന്റെ പ്രതിഫലനമായ ഓപ്പറേഷന്‍ സിന്ദൂരിനെ ട്രേഡ്മാര്‍ക്ക് ചെയ്യാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഒരു ഉദ്ദേശ്യവുമില്ല-റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യക്തമാക്കി.