ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

Published by
Janam Web Desk

തിരുവനന്തപുരം: താമരശേരി ഷഹബാസ് കൊലക്കേസില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞു വെച്ചു. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകള്‍ ഉണ്ടെന്നും അക്രമവാസനകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.

“ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പരീക്ഷ എഴുതാന്‍ ഇവർക്ക് അനുവാദം നല്‍കിയിരുന്നു. അതിനാലാണ് പരീക്ഷ എഴുതാന്‍ അവസരം നല്‍കിയത്. എന്നാല്‍ അക്രമ വാസനകള്‍ വച്ചുപൊറിപ്പിക്കില്ല. അതുകൊണ്ടാണ് ഈ കുട്ടികളുടെ റിസള്‍ട്ട് തടഞ്ഞുവക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്” പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി. ഈ കുട്ടികളെ മൂന്നു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

Share
Leave a Comment