അമൃത്സർ: ജനവാസമേഖലയിലേക്ക് വീണ്ടും ഡ്രോൺ ആക്രമണം നടത്തി പാകിസ്താൻ. പഞ്ചാബിലെ അമൃത്സറിൽ അതിർത്തിപ്രദേശത്ത് വീടിന് മുകളിലേക്ക് ഡ്രോൺ പതിച്ചതിന് പിന്നാലെ വീടിന് തീപിടിച്ചു. അപകട സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. ഡ്രോൺ ആക്രമണത്തിൽ പ്രദേശവാസിയായ യുവതിക്ക് പരിക്കേറ്റു.
അമൃത്സറിൽ തുടർച്ചയായി പറന്നുയർന്ന പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു. അതിർത്തിയിലെ പാകിസ്താന്റെ സൈനിക പോസ്റ്റുകളും സൈന്യം തകർത്തു. ഡ്രോണുകൾ പറക്കുന്നതിന്റെയും വെടിവച്ചിടുന്നതിന്റെയും ദൃശ്യങ്ങൾ ഇന്ത്യൻ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
OPERATION SINDOOR
Pakistan’s blatant escalation with drone strikes and other munitions continues along our western borders. In one such incident, today at approximately 5 AM, Multiple enemy armed drones were spotted flying over Khasa Cantt, Amritsar. The hostile drones were… pic.twitter.com/BrfEzrZBuC
— ADG PI – INDIAN ARMY (@adgpi) May 10, 2025
പാകിസ്താന്റെ എല്ലാ കുതന്ത്രങ്ങളും പരാജയപ്പെടുത്തുമെന്നും സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി ജമ്മുകശ്മീരിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പാകിസ്താന്റെ ഡ്രോൺ ആക്രമണം ഇന്ത്യ സൈന്യം ശക്തമായി പ്രതിരോധിച്ചിരുന്നു. രാജസ്ഥാനിലും ഡ്രോൺ ആക്രമണം നടന്നു. ജമ്മുവിൽ നടന്ന ഷെൽ ആക്രമണത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.