ശ്രീനഗർ: പാകിസ്താനെതിരെ തിരിച്ചടി തുടർന്ന് ഭാരതം. ചിനാബ് നദിയിലെ ബഗ്ലിഹാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ പാകിസ്താൻ അധീന കശ്മീർ വെള്ളപ്പൊക്ക സാധ്യത വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. സിന്ധുനദീജല കരാർ റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ഇപ്രാവിശ്യവും ഷട്ടറുകൾ തുറന്നത്.
സലാൽ ഡാമിന്റെ അഞ്ച് ഷട്ടറുകളും ബഗ്ലിഹാർ ഡാമിന്റെ മൂന്ന് ഷട്ടറുകളും നിലവിൽ തുറന്നിട്ടുണ്ട്. ഷട്ടർ തുറന്നതിന് പിന്നാലെ ചിനാബ് നദിയിലേക്കുള്ള കുത്തൊഴുക്ക് വർദ്ധിച്ചു. ഇത് പാകിസ്താനിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. പാകിസ്താൻ- ഇന്ത്യ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സിന്ധുനദീജല കരാർ റദ്ദാക്കിയതിന് പിന്നാലെ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചിരുന്നു. ഇതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സലാൽ അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു.
പ്രദേശത്ത് ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജലനിരപ്പ് ഉയരുന്നതിനാലാണ് ഷട്ടറുകൾ തുറന്നുവെന്നാണ് റിപ്പോർട്ട്. ഇനി കൂടുതൽ നടപടികളിലേക്ക് കടക്കുമോ എന്ന കാര്യം വ്യക്തമല്ല.















