ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിയുടെ ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിൽ വൈകാരികമായി പ്രതികരിച്ച് ഭാര്യയും നടിയുമായ അനുഷ്ക ശർമ. 14 വർഷം നീണ്ട കരിയറിനാണ് താരം വിരാമമിട്ടത്. അവർ റെക്കോർഡുകളെയും നാഴികകല്ലുകളെയും കുറിച്ച് സംസാരിക്കും.
പക്ഷേ ഞാൻ ഓർക്കുന്നത് നിങ്ങൾ പുറത്തുകാണിക്കാത്ത കണ്ണീരിനെക്കുറിച്ചും ആരും കാണാത്ത പോരാട്ടങ്ങളെക്കുറിച്ചും ടെസ്റ്റ് ക്രിക്കറ്റിന് നിങ്ങൾ നൽകിയ അചഞ്ചലമായ സ്നേഹത്തെക്കുറിച്ചുമാണ്. ഇതെല്ലാം നിങ്ങൾ എത്രമാത്രം സഹിച്ചുവെന്ന് എനിക്കറിയാം. ഓരോ പരമ്പരയ്‌ക്ക് ശേഷവും നീ മടങ്ങിയെത്തുന്നത് കൂടുതൽ എളിമയുള്ളവനും ബുദ്ധിമാനുമായാണ്.
അതിലൂടെയെല്ലാം നിങ്ങൾ വളരുന്നത് കാണുന്നതൊരു അഭിമാനവും ഭാഗ്യവുമാണ്. എന്തായാലും, ഞാൻ കരുതിയിരുന്നത് നിങ്ങൾ രാജ്യാന്തര കരിയർ അവസാനിപ്പിക്കുന്നത് വെള്ളക്കുപ്പായത്തിൽ ആയിരിക്കുമെന്നാണ്. പക്ഷേ നിങ്ങൾ എപ്പോഴും പിന്തുടർന്നത് ഹൃദയത്തെയാണ്. പ്രണയമേ, ഈ ബഹുമതികളെല്ലാം നിങ്ങൾക്ക് അർഹിക്കുന്നതാണ്, ഗുഡ് ബൈ!
View this post on Instagram
“>















