മുംബൈ: ത്രിവർണ പതാകയുടെ നിറങ്ങളിൽ ദീപാലംകൃതമായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് റെയിൽവേ സ്റ്റേഷൻ. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ആഘോഷിക്കുന്നതിനും സൈനികർക്ക് ആദരമർപ്പിക്കുന്നതിന്റെയും ഭാഗമായാണ് ടെർമിനൽ ദേശീയ പതാകയുടെ നിറങ്ങളാൽ പ്രകാശ പൂരിതമായത്. ഇന്ത്യൻ സൈന്യത്തിന്റെ ധീരതയെ അഭിവാദ്യം ചെയ്യാൻ ലഭിക്കുന്ന അവസരമാണിതെന്ന് സെൻട്രൽ റെയിൽവേ സിപിആർഒ ഡോക്ടർ സ്വപ്നത്തിൽ നില പറഞ്ഞു.
#WATCH | Mumbai, Maharashtra | Chhatrapati Shivaji Maharaj Terminus (CSMT) illuminated in the colours of the tricolour to celebrate the success of #OperationSindoor. pic.twitter.com/PCzfR9LdVL
— ANI (@ANI) May 13, 2025
കഴിഞ്ഞ ദിവസം ബിജെപിയുടെ നേതൃത്വത്തിൽ സായുധ സേനയ്‌ക്ക് ആദരമർപ്പിച്ചുകൊണ്ട് രാജ്യവ്യാപകമായി ‘തിരംഗ യാത്ര’ ആരംഭിച്ചിരുന്നു. ജനങ്ങളിൽ ദേശീയ അഭിമാനവും ഐക്യവും വളർത്തിയെടുക്കുകയാണ് 11 ദിവസം നീണ്ടുനിൽക്കുന്ന യാത്രയുടെ ലക്ഷ്യം.ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, സാംബിത് പത്ര, വിനോദ് തവ്‌ഡെ, തരുൺ ചുഗ് തുടങ്ങിയ പ്രധാന നേതാക്കൾക്കൊപ്പം ദേശീയ തലത്തിൽ യാത്ര ഏകോപിപ്പിക്കും. ‘ഓപ്പറേഷൻ സിന്ദൂറിന്റെ’ വിജയം ഉയർത്തിക്കാട്ടുന്നതിനായി വലിയ പൊതുയോഗങ്ങൾ, ബൈക്ക് റാലികൾ, പതാക ഉയർത്തൽ ചടങ്ങുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ ഈ കാമ്പയിനിൽ ഉൾപ്പെടും.
ഗോവയിൽ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽ തിരംഗ യാത്ര ആരംഭിച്ചു. ഗോവയിലെ ജനങ്ങളും രാജ്യവും പ്രധാനമന്ത്രി മോദിയെയും സായുധ സേനയെയും പിന്തുണയ്‌ക്കുന്നുവെന്നും പാക് അധിനിവേശ കശ്മീർ (പിഒകെ) തിരികെ കൊണ്ടുവരണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും പ്രമോദ് സാവന്ത് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിനെതിരെ സഹിഷ്ണുതയില്ലാത്ത നിലപാടിന്റെ വ്യക്തമായ സന്ദേശം നൽകിഎന്ന തിരംഗ യാത്രയിൽ പങ്കെടുത്ത ഗോവ മന്ത്രി റോഹൻ ഖൗണ്ടെയും പറഞ്ഞു.