അതേ CR7 അതേ പൊസിഷൻ, പറങ്കിപ്പടയ്‌ക്കായി അരങ്ങേറി റൊണാൾഡോ ജൂനിയർ!

Published by
Janam Web Desk

പിതാവിന്റെ പാത പിന്തുടർന്ന് മകനും പോർച്ചു​ഗൽ ജഴ്സിയിൽ അരങ്ങേറി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ റെണാൾഡോ ജൂനിയറാണ് രാജ്യത്തിനായി അരങ്ങേറിയത്. അണ്ടർ 15 ദേശീയ ടീമിൽ പിതാവിന്റെ അതേ ജഴ്സി നമ്പരായ 7 ആണ് ജൂനിയറും ധരിച്ചത്. ചുവപ്പും പച്ചയും നിറങ്ങളിലുള്ള ജഴ്സിയിലാണ് പോർച്ചു​ഗൽ താരങ്ങൾ ഇറങ്ങിയത്.

ജപ്പാനെതിരെ 4-1 നാണ് പറങ്കിപ്പട വിജയിച്ചത്. ക്രൊയേഷ്യയിൽ നടന്ന വ്ലാറ്റ്കോ മാർക്കോവിച്ച് അന്താരാഷ്‌ട്ര ടൂർണമെൻ്റിലാണ് ജപ്പാനുമായി ഏറ്റുമുട്ടിയത്. ആദ്യ പകുതിയിൽ ബെച്ചിലിരുന്ന താരം രണ്ടാം പകുതിയിലാണ് കളത്തിലെത്തിയത്. 26 മിനിട്ട് കളത്തിലുണ്ടായിരുന്ന താരം ലെഫ്റ്റ് വിം​ഗറായാണ് കളിച്ചത്. റെണാൾഡോ സീനിയറും കരിയറിന്റെ ആദ്യ കാലങ്ങളിൽ ലെഫ്റ്റ് വിം​ഗറായിരുന്നു.

റെണാൾഡോ ജൂനിയർക്ക് വലകുലുക്കാനായില്ലെങ്കിലും പ്രകടനം പോർച്ചു​ഗലിന്റെ വിജയത്തിന് കരുത്ത് പകർന്നു. റാഫേൽ കാബ്രാൾ ഹാട്രിക് തികച്ചപ്പോൾ ഹെന്റിഖ് അമെൻ ശേഷിച്ച ​ഗോൾ നേടി. മകന്റെ അരങ്ങേറ്റത്തിൽ ക്രിസ്യാറ്റാനോ സന്തോഷം പ്രകടിപ്പിച്ച് ചിത്രങ്ങൾ പങ്കുവച്ചു. അഭിമാനമെന്നും അദ്ദേഹം കുറിച്ചു.

 

 

Share
Leave a Comment