ന്യൂഡൽഹി: പഹൽഗാം ഭീകരാക്രണത്തിൽ പ്രതിയായ കൊടും ഭീകരൻ ആസിഫ് ഷെയ്ഖിനെ സുരക്ഷാ സേന വധിച്ചു. 26 നിരപരാധികളെ വെടിവച്ച് കൊന്ന ഭീകരരുടെ കൂട്ടത്തിൽ ആസിഫ് ഷെയ്ഖും ഉണ്ടായിരുന്നു. ജമ്മുകശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷൻ നാദിറിലാണ് ഭീകരനെ വധിച്ചത്.
ഇന്ന് രാവിലെ ത്രാൽ- അവന്തിപ്പുര മേഖലയിൽ നടന്ന ശക്തമായ ഏറ്റുമുട്ടലിൽ ആണ് ആസിഫ് ഷെയ്ഖ് കൊല്ലപ്പെട്ടത്. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷസേന പ്രദേശം വളയുകയായിരുന്നു. രണ്ട് ഭീകരരെ കൂടി ഇന്ത്യ വധിച്ചതായും റിപ്പോർട്ടുണ്ട്. അമീർ നസീർ വാനി, യാവർ അഹമ്മദ് ഭട്ട് എന്നീ ഭീകരരെയാണ് സൈന്യം വധിച്ചത്. ഈ ഭീകരർക്ക് പഹൽഗാം കൂട്ടക്കൊലയുമായി നേരിട്ട് ബന്ധമില്ലെന്നാണ് വിവരം
പുൽവാമ സ്വദേശിയാണ് ആസിഫ് ഷെയ്‌ഖ്. ഇയാളുടെ വീട് സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് സൈന്യം തകർത്തിരുന്നു.















