തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂർ കോടതി പരിസരത്ത് ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി അഡ്വ. ബെയ്‍ലിന്‍ ദാസ് മുന്‍പ് സിപിഎം സ്ഥാനാര്‍ഥി ആയിരുന്നു. 2015 തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥിയായാണ് ബെയ്‍ലിന്‍ ദാസ് മത്സരിച്ചത്. തിരുവനന്തപുരം കോർപറേഷനിലെ പൂന്തുറ വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
എന്നാല്‍ ബെയ്‍ലിന്‍ ദാസ് ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ലന്നും കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുകയാണെന്നുമാണ് സിപിഎമ്മിന്റെ ന്യായം.
ജൂനിയർ അഭിഭാഷകയെ മർദിച്ച ശേഷം ഒളിവില്‍ പോയ ബെയ്‍ലിന്‍ ദാസിനെ മൂന്നു ദിവസമായിട്ടും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒളിവിലിരുന്ന് മുൻകൂർ ജാമ്യാപേക്ഷയ്‌ക്ക് പ്രതി നീക്കം തുടങ്ങിയിട്ടുണ്ട് എന്ന് റിപോർട്ടുണ്ട്















