കോഴിക്കോട്: മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി പാത്തിപ്പാറയിൽ കാട്ടിലേടത്ത് ചന്ദ്രനെ (52) ആണ് മരിച്ച് നിലയിൽ കണ്ടെത്തിയത്.
പാത്തിപ്പാറ വെള്ളയ്ക്കാകുടി പറമ്പിനോട് ചേർന്നുള്ള തോട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ലൈസൻസ് ഇല്ലാത്ത തോക്കും സമീപത്തുനിന്നും കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.
ചന്ദ്രനെ മൂന്നു ദിവസമായി കാണാനില്ലായിരുന്നു. വനംവകുപ്പ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ പ്രതിയാണ് ഇയാൾ. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും.















