ആലപ്പുഴ: സംസ്ഥാനത്ത് കോളറ മരണം സ്ഥിരീകരിച്ചു. തലവടി സ്വദേശി പി. ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 1.30 നാണ് മരണം സ്ഥിരീകരിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. രാവിലെ എട്ടുമണിയോടുകൂടി മൃതദേഹം മോർച്ചറിയിൽ നിന്നും ഏറ്റുവാങ്ങി ഒമ്പതു മണിയോടെ കൂടി തലവടി നീരേറ്റ്പുറത്ത് വസതിയിൽ പൊതുദർശനം നടക്കും.
ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു.മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.















