തിരുവനന്തപുരം : വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ആക്രമിച്ച ബെയ്ലിൻ ദാസിന് ജാമ്യമില്ല.ഇയാളെ കോടതി ഈ മാസം 27 വരെ റിമാൻഡ് ചെയ്തു. പരാതിക്കാരി ശ്യാമിലി തന്നെ മർദിച്ചുവെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല.
സീനിയർ അഭിഭാഷകൻ ദിലീപ് സത്യനാണ് പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ലോയേഴ്സ് കോൺഗ്രസിന്റെ പ്രതിനിധിയാണ് ദിലീപ് സത്യൻ
ശ്യാമിലി മർദ്ദിച്ചു എന്ന് ബെയ്‌ലിന്റെ അഭിഭാഷകൻ വാദിച്ചു, ചെവിയിൽ അടിച്ചുവെന്നും കേൾവിക്ക് തകരാറുണ്ട് എന്നും ഇയാൾ വാദിച്ചു. പുരികത്തിനു മുകളിൽ നഖം കൊണ്ട് മുറിവേറ്റ പാടുണ്ട് എന്നും അവകാശപ്പെട്ടു. കണ്ണട ശാമിലി പൊട്ടിച്ചു എന്നും കോടതിയിൽ പ്രതിഭാഗം വാദിച്ചു.















