തൃശൂർ : കേന്ദ്ര പദ്ധതികൾ എടുത്ത് കേരളസർക്കാർ ചുരുക്കെഴുത്തിൽ കേരളത്തിൽ അവതരിപ്പിക്കുകയാണെന്നു ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി യാഥാർത്ഥ്യമാക്കിയത് കേന്ദ്ര പണമുപയോഗിച്ചാണ് എന്നും അവർ പറഞ്ഞു.
നഗര വികസനത്തിന് വേണ്ടി കേന്ദ്രസർക്കാർ കേരളത്തിൽ ചിലവഴിച്ച തുകയുടെ കണക്ക് വ്യക്തമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്നും അവർ ആവശ്യപ്പെട്ടു. ഈ പദ്ധതിക്കായി 700 കോടിയിലധികം രൂപയാണ് കേന്ദ്രസർക്കാർ കൈമാറിയത്.കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ പദ്ധതികളായ അവതരിപ്പിക്കുകയാണ് കേരളത്തിൽ. ഗഡ്കരി കൊടുത്ത റോഡിൽ സെൽഫിയെടുത്ത് പോസ്റ്റ് ചെയ്യുകയാണ് റിയാസ്, റിയാസിന്റെ ആ പോസ്റ്റിനൊപ്പം കേന്ദ്രം നൽകിയ പണം കൂടി വ്യക്തമാക്കാൻ തയ്യാറാകണം. ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു.















