വയനാട്: പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ വൻ തീപിടിത്തം. വയനാട്ടിലെ മേപ്പാടിയിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പിലാണ് തീപിടിത്തമുണ്ടായത്. ബോചെ തൗസൻഡ് ഏക്കറിലെ ഫാക്ടറിക്ക് പുറകിലായിരുന്നു സംഭവം.
ഗ്യാസ് സിലിണ്ടർ ചോർന്നാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കള്ളുഷാപ്പ് പുല്ലു മേഞ്ഞതിനാൽ തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. ഷാപ്പ് പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി.















