ചാലക്കുടി: ചാലക്കുടി കൂടപ്പുഴ ഭാഗത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ട് പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മറ്റുള്ളവര്‍ ചാലക്കുടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്ന് കൂടപ്പുഴ ക്ഷേത്രത്തിലേക്ക് പോകുന്ന ജനത റോഡില്‍ വെച്ചാണ് നായ ആളുകളെ ആക്രമിച്ചത്. പല സമയത്തായി നായ ആളുകളെ കടിച്ചു. സ്‌കൂട്ടറില്‍ പോയവരെ വരെ നായ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി നാട്ടുകാർ പറയുന്നു .
എലിഞ്ഞിപ്ര സ്വദേശി പല്ലിശ്ശേരി വീട്ടില്‍ ഡേവീസ് (62), ചാലക്കുടി പുല്ലുപറമ്പില്‍ ലിജി (51)എന്നിവരെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ചാലക്കുടി വടക്കന്‍ വീട്ടില്‍ ഏയ്ബല്‍ (13), മേലൂര്‍ സ്വദേശി ദാവീദ്, മാതിരപ്പിള്ളി വീട്ടില്‍ ജോയല്‍ (17), കൈതവളപ്പില്‍ ശ്രൂതിന്‍ (19), സീന, ജീവന്‍, ജോബി അഭിനവ്, ജലജ എന്നിവരെയാണ് തെരുവ് നായ ആക്രമിച്ചത്.
നായക്ക് പേ വിഷ ബാധയുണ്ടോ എന്ന് സ്ഥിരീകരിച്ചില്ല.