ദോഹ: ദോഹ ഡയമണ്ട് ലീഗിൽ ചരിത്രനേട്ടം സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാന താരം നീരജ് ചോപ്ര. 90. 23 മീറ്റർ എന്ന മാന്ത്രികസംഖ്യ മറികടന്നാണ് നീരജ് ചോപ്ര അഭിമാനമായത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ജാവലിൻ ത്രോയിൽ 90 മീറ്റർ മറികടക്കുന്നത്.
മൂന്നാം ശ്രമത്തിലാണ് നീരജ് 90. 23 മീറ്റർ ദൂരം കടന്നത്. എന്നാൽ ജർമാൻ താരം ജൂലിയൻ വെബ്ബർ 91.06 മീറ്റർ ദൂരം താണ്ടി ഒന്നാമത് എത്തിയതോടെ നീരജ് ചോപ്ര രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
കരിയറിൽ ആദ്യമായാണ് നീരജ് ചോപ്ര 90 മീറ്റർ ദൂരം കടന്നതെന്നതും സവിശേഷമാണ്. 89.4 മീറ്ററായിരുന്നു നീരജിന്റെ ഇതിന്റെ മുമ്പത്തെ ഏറ്റവും മികച്ച പ്രകടനം. എന്നാൽ ഈ ഉജ്ജ്വലനേട്ടം സ്വന്തമാക്കിയതോടെ നീരജ് ചോപ്ര ഇന്ത്യൻ കായിക ചരിത്രത്തിൽ ഇടംനേടിയിരിക്കുകയാണ്.













