മാദ്ധ്യമ ഭീമനായ ബിബിസി സംപ്രേക്ഷണം അവസാനിപ്പിക്കുന്നു. 2030 എല്ലാ ചാനലുകളുടെയും സംപ്രേഷണം അവസാനിപ്പിക്കുമെന്നും പൂർണ്ണമായും ഓൺലൈനിലേക്ക് മാറുമെന്നും ബിബിസി മേധാവി ടിം ഡേവി പ്രഖ്യാപിച്ചു.
2024 ജനുവരിയിൽ സാറ്റലൈറ്റുകളിലെ സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം ഹൈ ഡെഫനിഷൻ (എച്ച്ഡി) പതിപ്പുകളിലേക്ക് ബിബിസി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ചരിത്ര പ്രഖ്യാപനം വന്നിരിക്കുന്നത്.
1922 ൽ ലണ്ടൻ ആസ്ഥാനമായാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റർ എന്നാണ് ആദ്യ പേര്. പിന്നീട് 1927-ലാണ് ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ) എന്ന പേര് സ്വീകരിച്ചത്. ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ആഗോള തലത്തിലും പ്രത്യേകിച്ചും യൂറോപ്പിലും ഏറ്റവും സ്വാധീനമുള്ള മാദ്ധ്യമ സ്ഥാപനമായി ഇന്നും ബിബിസി തുടരുന്നു. ആകെ 21,000-ത്തിലധികം ജീവനക്കാർ ബിബിസിയിൽ പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട്.















