വ്യോമതാവളങ്ങൾക്ക് നേരെ ഇന്ത്യ മിസൈൽ വർഷിക്കുമ്പോൾ താൻ നീന്തിക്കുളിക്കുകയായിരുന്നു എന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വെള്ളിയാഴ്ച പാക് സ്മാരകത്തിൽ നടന്ന ഒരു പരിപാടിയിലാണ് ഷെഹ്ബാസ് ഷെരീഫിന്റെ വാക്കുകൾ. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി മെയ് 10 ന് പാകിസ്താന്റെ 11 വ്യോമതാവളങ്ങളാണ് ഇന്ത്യ ചുട്ടെരിച്ചത്.
ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്….
മെയ് 10 ന് പുലർച്ചെ 2:30 ഓടെയാണ് ജനറൽ സയ്യിദ് അസിം മുനീറിന്റെ ഫോൺ വന്നത്. നൂർ ഖാൻ എയർബേസിനും മറ്റ് വ്യോമതാവളങ്ങൾക്ക് നേരെയും ഇന്ത്യ ബാലിസ്റ്റിക് മിസൈലൽ ആക്രമണം നടത്തിയതായി സയ്യിദ് അസിം അറിയിച്ചു. പിന്നാലെ നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ നമ്മുടെ വ്യോമസേന തദ്ദേശീയ സാങ്കേതികവിദ്യയും ചൈനീസ് ജെറ്റുകളും ഉപയോഗിച്ചു.
ഫജ്‌റിന് (നിസ്‌കാരത്തിന്) ശേഷം ഞാൻ നീന്താൻ പോയി. എന്റെ ഫോണും കൂടെ കൊണ്ടുപോയിരുന്നു. രണ്ടാമതും അസിം മുനീറിന്റെ കോൾ വന്നു. പാകിസ്താൻ ഇന്ത്യയ്‌ക്ക് തിരിച്ചടി നൽകിയെന്നും കനത്ത നാശനഷ്ടം കാരണം അവർ വെടിനിർത്തൽ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അസിം മുനീർ പറഞ്ഞു. എന്നാപ്പിന്നെ അങ്ങനെ ആയിക്കോട്ടെയെന്ന് ഞാനും പറഞ്ഞു – ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
പാകിസ്താൻ അയച്ച എല്ലാം ചൈനീസ് മിസൈലുകളും ഡ്രോണുകളും ഇന്ത്യ പപ്പടം പൊലെ പൊടിച്ചിരുന്നു. അതിനാൽ തന്നെ ഇന്ത്യയ്‌ക്ക് കാര്യമായി നാശനഷ്ടം ഉണ്ടായിട്ടില്ല. ഇതെല്ലാം മറച്ചുവച്ചായിരുന്നു ഷെഹ്ബാസ് ഷെരീഫിന്റെ പ്രസംഗം.
ഷെഹ്ബാസ് ഷെരീഫിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്. ഒപ്പം ട്രോളും നിറയുകയാണ്. നിന്തൽക്കുളത്തിൽ നിന്നും കൂടിയാലോചന കൂടാകെ എടുക്കേണ്ട തീരുമാനമാണോ വെടിനിർത്തലെന്നാണ് പാക് നെറ്റിസൺസ് ചോദ്യം. പാകിസ്താണ തോറ്റോടിയ കാര്യം എല്ലാവർക്കും അറിയാമെന്നും കളളം പറഞ്ഞ് ബുദ്ധിമുട്ടേണ്ടെന്നും പാക് സോഷ്യൽ മീഡിയ പറയുന്നുണ്ട്.















