ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച ഐപിഎൽ ഇന്നാണ് പുനരാംഭിക്കുന്നത്. ചിന്നസ്വാമിയിൽ ബെംഗളൂരുവും കൊൽക്കത്തയുമാണ് ഏറ്റുമുട്ടുന്നത്. മത്സരത്തിന് മഴ ഭീഷണിയുണ്ട്. ഇന്നത്തെ മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ കൊൽക്കത്തയ്‌ക്ക് അത് തിരിച്ചടിയാകും. അവർ പ്ലേ ഓഫ് കാണാതെ പുറത്താകും. ചെന്നൈ, രാജസ്ഥാൻ, ഹൈദരാബാദ് പട്ടികയിലേക്ക് ചേർക്കപ്പെടും.
പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് നിലവിൽ കൊൽക്കത്ത. +0.193 റൺറേറ്റ്. അതേസമയം മത്സരം ഉപേക്ഷിച്ചാൽ ആർ.സി.ബിക്ക് ഒരു പോയിന്റ് ലഭിക്കും. അത് അവരുടെ പ്ലേ ഓഫിലേക്കുള്ള സ്ഥാനം ഉറപ്പിക്കുമെന്ന് പറയാനാകില്ല. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ബെംഗളൂരുവിന് 16 പോയിന്റും +0.482 റൺറേറ്റുമാണുള്ളത്. 11 മത്സരങ്ങളിൽ എട്ടു ജയം. തുടർച്ചയായ ആറ് എവേ മത്സരങ്ങളിൽ വിജയം. അഞ്ചു ഹോം മത്സരങ്ങളിൽ മൂന്നെണ്ണം തോറ്റു. മൂടിക്കെട്ടിയ കാലാവസ്ഥയാണ് പ്രവചിക്കുന്നത്. മഴയ്‌ക്ക് 60-75 ശതമാനം വരെ സാദ്ധ്യതയുണ്ട്. രാത്രി 8- 9 വരെ ഇടിമിന്നലും പ്രവചിക്കുന്നുണ്ട്.















