ബെംഗളൂരു: പിഎസ്എൽവി- സി 61 വിക്ഷേപണത്തിന് അപ്രതീക്ഷിത തിരിച്ചടി. ഭൗമ നിരീക്ഷണ ഉപഗ്രഹമായ E0S- 09നെ ബഹിരാകാശത്ത് എത്തിക്കാൻ ആയില്ല. രണ്ടാംഘട്ടത്തിലും മൂന്നാംഘട്ടത്തിന്റെ തുടക്കത്തിലും ദൗത്യം സാധാരണ നിലയിലായിരുന്നു. എന്നാൽ മൂന്നാംഘട്ടത്തിന്റെ അവസാനത്തോടെ അപ്രതീക്ഷിത പ്രശ്നങ്ങൾ നേരിട്ടുവെന്നും ദൗത്യം ലക്ഷ്യം കണ്ടില്ലെന്നും ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു.
Today 101st launch was attempted, PSLV-C61 performance was normal till 2nd stage. Due to an observation in 3rd stage, the mission could not be accomplished.
— ISRO (@isro) May 18, 2025
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ പുലർച്ചെ 5.59 നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 101-ാം വിക്ഷേപണമായിരുന്നു ഇത്. പരാജയം പഠിക്കാൻ ഐഎസ്ആർഒ പ്രത്യേക സംഘത്തെ നിയമിക്കും.















