വേടന്റെ സംഗീത പരിപാടിക്കിടെ ലാത്തിച്ചാർജ്; തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് പരിക്ക്

Published by
Janam Web Desk

പാലക്കാട്: റാപ്പർ വേടന്റെ പാലക്കാട്ടെ സംഗീത പരിപാടിക്കിടെ ലാത്തിച്ചാർജ്. ആളുകൾ അനിയന്ത്രിതമായി തള്ളിക്കയറിയതോടെയാണ് തിരക്ക് നിയന്ത്രിക്കാനായി പൊലീസ് ലാത്തി വീശിയത്. തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് പരിക്കേറ്റു. പാലക്കാട് കോട്ട മൈതാനമായിരുന്നു ഈ പരിപാടിയുടെ വേദി

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായിട്ടായിരുന്നു സംഗീത പരിപാടി ആസൂത്രണം ചെയ്തത്.

വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്‌ക്കുള്ള പ്രവേശനം വൈകിട്ട് 6 മണിയോടെ അവസാനിപ്പിച്ചിരുന്നു.ഇതിനു പിന്നാലെയാണ് വലിയ തോതിൽ തിക്കും തിരക്കുമുണ്ടായി. ഇതോടെ പോലീസ് ലാത്തി വീശി . പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കിളിമാനൂരിലെ ഇയാളുടെ പരിപാടിയും റ​ദ്ദാക്കിയിരുന്നു.

Share
Leave a Comment