ഭൂട്ടാനിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് നിര്‍മിക്കാന്‍ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് പവര്‍. ഭൂട്ടാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഗ്രീന്‍ ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി സഹകരിച്ചാകും റിലയന്‍സ് പവര്‍ പുതിയ പദ്ധതി നടപ്പിലാക്കുക.
ഭൂട്ടാന്റെ സംശുദ്ധ ഊര്‍ജ വിപ്ലവത്തിലെ സുപ്രധാന നാഴികക്കല്ലായി പദ്ധതി മാറുമെന്നാണ് കരുതുന്നത്. 500 മെഗാവാട്ട് വൈദ്യുതിയാണ് ഈ പദ്ധതിയിലൂടെ ഉല്‍പ്പാദിപ്പിക്കുക. റിലയന്‍സ് പവറും ഡ്രക്ക് ഹോള്‍ഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സും(ഡിഎച്ച്‌ഐ) തമ്മിലുള്ള സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കുക. ഭൂട്ടാന്‍ സര്‍ക്കാരിന്റെ പ്രധാന നിക്ഷേപ സംരംഭമാണ് ഡിഎച്ച്‌ഐ.
2000 കോടി രുപയുടെ വമ്പന്‍ സൗരോര്‍ജ പദ്ധതിയാണ് നടപ്പാക്കുന്നത്. ഒരു സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ ഭൂട്ടാനില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്.
പദ്ധതിയുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ റിലയന്‍സ് പവറിന്റെ ഓഹരിയില്‍ നാല് ശതമാനം കുതിപ്പുണ്ടായി.















