രാജ്യത്തിനായി ആദ്യ ഗോൾ സ്കോർ ചെയ്ത് ഇതിഹാസ താരം റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ. അണ്ടർ 15 ടൂർണമെന്റിൽ ക്രൊയേഷ്യക്കെതിരെയായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയർ വലകുലുക്കിയത്. മത്സരത്തിൽ 3-2ന് പറങ്കിപ്പട ജയിക്കുകയും ചെയ്തു.
അത്യുഗ്രൻ ഗോളിലൂടെയാണ് താരം അക്കൗണ്ട് തുറന്നത്. 13-ാം മിനിട്ടിലാണ് ക്രിസ്റ്റ്യാനോ ജൂനിയർ വലകുലുക്കിയത്. അസാധ്യമായൊരു ആംഗിളിൽ നിന്ന് ഇടം കാലിൽ തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ടാണ് ക്രൊയേഷ്യയുടെ വല തുളച്ചത്. എതിർ ഗോൾ കീപ്പർക്ക് നിസഹായനായി നോക്കി നിൽക്കാനെ സാധിച്ചുള്ളു. ഇതിന് ശേഷം പിതാവിന്റെ വിഖ്യാതമായ “SIUU” ആഘോഷവും ജൂനിയർ നടത്തി. ഇത് വലിയ തരംഗമാവുകയും ചെയ്തു.
സ്വതസിദ്ധമായ ശൈലിയിൽ കളം നിറഞ്ഞ താരം രണ്ടാം പകുതിയിലും സ്കോർ ചെയ്തു. ഇത്തവണ 43-ാം മിനിട്ടിലായിരുന്നു രണ്ടാം ഗോൾ പിറന്നത്. ഉഗ്രൻ ഹെഡ്ഡറിലൂടെയാണ് താരം പോർച്ചുഗലിന് ലീഡ് സമ്മാനിച്ചത്. പിന്നീട് 14-കാരനെ സബ്സ്റ്റിട്യൂട്ട് ചെയ്തു. സൗദിയിലെ അൽ നസർ ക്ലബ്ബിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ ജൂനിയർ കളിക്കുന്നത്.
First two goals ever for Cristiano Ronaldo Jr with Portugal U15! ✨🇵🇹 pic.twitter.com/pB9eOElOOq
— Fabrizio Romano (@FabrizioRomano) May 18, 2025
View this post on Instagram
“>