കൊച്ചി : തിരുവാങ്കുളത്തുനിന്ന് ആലുവയിലേക്ക് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെ കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. ചാലക്കുടിയില്‍ നിന്നാണ് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്.
അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിൽ മൂഴിക്കുളം പാലത്തില്‍ പരിശോധന രാത്രി വൈകിയും പരിശോധന തുടരുകയായിരുന്നു.
കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു.
പരസ്പര വിരുദ്ധമായി സംസാരിച്ചപ്പോഴാണ് അമ്മയെ ചെങ്ങമനാട് പൊലീസ് ചോദ്യം ചെയ്തത്. മൂഴിക്കുളം പാലത്തിന്റെ സമീപത്ത് വരെ കുട്ടിയുമായി അമ്മയെത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് അഗ്നിസുരക്ഷാസേനയും സ്‌കൂബാ സംഘവും പ്രദേശവാസികളും പാലത്തിന് താഴെ തിരച്ചില്‍ നടത്തി. രാത്രി രണ്ടിന് ശേഷം പുഴയുടെ നടുക്ക് നിന്നാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്.
അമ്മയ്‌ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ലെന്നും പറയുന്നുണ്ട്. മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കൊണ്ട് മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള സ്വന്തം വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്. തിരുവാങ്കുളം ഭാഗത്ത് വച്ച് യുവതി കുട്ടിയേയും എടുത്ത് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തെത്തി.















