പാലക്കാട് : പാലക്കാട്ടെ വേടന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നഗരസഭയ്‌ക്ക് 1,75552 രൂപ നഷ്ടമുണ്ടായതായി പാലക്കാട് നഗരസഭ സെക്രട്ടറി. കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും വേടന്റെ ആരാധകർ നശിപ്പിച്ചു. ഇതിൽ നഷ്ടപരിഹാരമായി പണം നൽകണമെന്നാവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരായ പട്ടികജാതി വികസന വകുപ്പിന് പാലക്കാട് നഗരസഭാ നോട്ടീസ് നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
റാപ്പര്‍ വേടന്‍റെ പരിപാടിക്കിടെ പാലക്കാട് കോട്ടമൈതാനത്തുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കുമെന്ന് പാലക്കാട് നഗരസഭ ഇന്നലെ വ്യക്തമാക്കിയിരുന്നു. പരിപാടിക്ക് അനുമതി തേടിയത് പട്ടികജാതി വികസന വകുപ്പ് ആണ്. ആയതിനാൽ അവർക്ക് നോട്ടീസ് നൽകാനും നഗരസഭ തീരുമാനിച്ചിരുന്നു.
.