അമൃത്സർ: പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ആറ് ഖാലിസ്ഥാൻ ഭീകരർ പിടിയിൽ. പഞ്ചാബിലെ ബട്ടാലയിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. ഐഎസ്ഐയിൽ ഉൾപ്പെട്ട ഹർവിന്ദർ സിംഗ് റിൻഡയുടെ കൂട്ടാളികളാണ് പിടിയിലായതെന്ന് പൊലീസ് കണ്ടെത്തി.
ഖാലിസ്ഥാൻ ഭീകരസംഘടനയുടെ കീഴിലുള്ള ബബ്ബർ ഖൽസ ഭീകരരായ രോഹൻ, ബരീന്ദർ സിംഗ്, മസിഹ്, രോഹിത്, സോഹിത്, സുനിൽ എന്നിവരെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭീകരർക്ക് ഗ്രനേഡ് ഓപ്പറേറ്റീവുകൾ, ലോജിസ്റ്റിക്സ്, ധനസഹായം, താമസസൗകര്യം എന്നിവ സജ്ജമാക്കി കൊടുത്തവരാണ് ഇവർ.
In a major breakthrough against #Pakistan‘s ISI-backed terror networks, @BatalaPolice busts a #BKI terror module operated by foreign-based handlers Maninder Billa & Mannu Agwan on the directions of Harwinder Singh Rinda, arresting six operatives: Jatin Kumar @ Rohan, Barinder… pic.twitter.com/CxZTtsppeI
— DGP Punjab Police (@DGPPunjabPolice) May 20, 2025
വനാതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. തെരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഭീകരരിൽ നിന്നും 30 പിസ്റ്റളുകളും പിടിച്ചെടുത്തു.
ഹർവീന്ദർ സിംഗ് റിൻഡയുടെ നിർദേശ പ്രകാരം പഞ്ചാബിൽ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ബട്ടാലയിലെ മദ്യവിൽപ്പനശാലയ്‌ക്ക് പുറത്ത് ഗ്രനേഡ് ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായി ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. അറസ്റ്റിലായ ഖാലിസ്ഥാൻ സംഘങ്ങൾക്ക് ഭീകരൻ ഹാപ്പി പാസിയയുമായി ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.