ഡെറാഡൂൺ: ഓപ്പറേഷൻ സിന്ദൂർ മദ്രസാ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഉത്തരാഖണ്ഡ് മദ്രസാ ബോർഡ് തീരുമാനിച്ചു. മദ്രസകളിൽ പഠിക്കുന്ന കുട്ടികൾ ദുഷ്ടരാജ്യമായ പാകിസ്താന് ഇന്ത്യ നൽകിയ തിരിച്ചടിയെ കുറിച്ച് അറിയേണ്ടത് ആവശ്യമാണെന്ന് ബോർഡ് ചെയർമാൻ മുഫ്തി ഷാമൂൺ ഖാസിമി പറഞ്ഞു.
ഉത്തരാഖണ്ഡിലെ മദ്രസകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ ഭാഗമായാണ് പാഠ്യപദ്ധതിയിൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടുത്തുന്നത്. മദ്രസകളിലെ വിദ്യാർത്ഥികളിൽ ദേശസ്‌നേഹം വളർത്തുക എന്നതാണ് ആത്യന്തിക ലക്ഷ്യം. ഓപ്പറേഷൻ സിന്ദൂർ എന്താണെന്നും അത് എന്തുകൊണ്ട് ആവശ്യമാണെന്നും ഞങ്ങൾ കുട്ടികളെ പഠിപ്പിക്കും. പഹൽഗാമിലെ നിരായുധരായ സഹോദരങ്ങളെ കൊലപ്പെടുത്തിയവരെ പാഠം പഠിപ്പിക്കേണ്ടത് ആവശ്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞായറാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി ഖാസിമി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ഓപ്പറേഷൻ സിന്ദൂർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്.
Leave a Comment