പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) പാട്ട്. ‘മോദി കപട ദേശീയവാദി’യെന്നാണ് അവഹേളനം. അഞ്ച് വർഷങ്ങൾക്ക് മുമ്പ് പാട്ട് യൂട്യൂബിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.
കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും അധിക്ഷേപിക്കുന്ന തരത്തിലാണ് വേടന്റെ വരികൾ. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു പരിപാടിക്കിടെയാണ് ‘മോദി കപടദേശവാദി’ എന്ന് എടുത്തുപറഞ്ഞുകൊണ്ട് വേടൻ വേദിയിൽ പാടിയത്. ഇതേ വരികൾ ആലപിക്കുന്ന മറ്റൊരു വീഡിയോ വേടൻ വോയ്സ് ഓഫ് വോയ്സ ലെസ് എന്ന പേരിൽ നാല് വർഷം മുമ്പ് പങ്കുവച്ചിരുന്നു. എന്നാൽ ഈ വീഡിയോയിൽ ‘മോദി’ എന്ന് പറയുന്നില്ല.
ഊരാളി മ്യൂസിക് ബാൻഡ് ഫോർട്ട് കൊച്ചിയിൽ നടന്ന സംഗീത പരിപാടിയിലാണ് വേടൻ പാടിയത്. അന്ന് ഹിരൺ ദാസ് മുരളി എന്ന് മാത്രം അറിയപ്പെട്ടിരുന്ന റാപ്പർ ഗായകന് ഒരു അവസരം കൊടുക്കാനാണ് മ്യൂസിക് ബാൻഡ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ പാട്ടിനിടയിൽ മോദി എന്ന് വേടൻ വരിയോടൊപ്പം കൂട്ടിച്ചേർക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഇതോടെ വലിയ വിമർശനങ്ങളാണ് വേടനെതിരെ ഉയരുന്നത്.
Leave a Comment