എറണാകുളം: റാപ്പർ വേടനെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദുഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ. വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുകയാണെന്ന് പറഞ്ഞ ശശികല ടീച്ചർ, പട്ടികജാതി- പട്ടികവർഗക്കാരന്റെ തനതായ കലാരൂപം റാപ്പ് ഗാനമാണോയെന്നും ചോദിച്ചു. കാക്കനാട് നടന്ന കളക്ട്രോറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്ക് വേണ്ടി എത്രരൂപ ചെലവഴിക്കുന്നുവെന്ന കാര്യം സർക്കാർ വ്യക്തമാക്കണം. രാസലഹരി ഉൾപ്പെടെയുള്ള ലഹരിക്ക് അവസാനമിടാൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണം. അതിന് സമാജത്തിന്റെ പിന്തുണയും ഉണ്ടായിരിക്കും. ഭരണകൂടത്തിന് ആത്മാർത്ഥതയില്ലാത്തത് കൊണ്ടാണ് സകല കഞ്ചാവുകളെയും വേദിയിലെത്തിച്ച് അതിന് മുന്നിൽ പതിനായിരങ്ങളെ തുള്ളേണ്ടിയും തുള്ളിക്കേണ്ടിയും വരുന്ന ഗതികേട് ഉണ്ടാകുന്നത്.
ഓടികളിക്കടാ കുഞ്ഞിരാമാ ചാടികളിക്കട കുഞ്ഞിരാമാ എന്ന് പറഞ്ഞ് ആ കുഞ്ഞിരാന്മാരുടെ ചോര ചീന്തിക്കുക ചെയ്യുന്നു. ഇത്തരം സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായിയെന്ന് ഭരണകൂടത്തിന് മുന്നിൽ ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നതെന്നും ശശികല ടീച്ചർ പറഞ്ഞു.