പണ്ട് എല്ലാവരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു; നിറഞ്ഞ സന്തോഷത്തോടെയാണ് ഇക്കാലമത്രയും ചെയ്തത്; അമ്മയെക്കുറിച്ച് നടൻ വിജിലേഷ്
Thursday, May 22 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പണ്ട് എല്ലാവരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു; നിറഞ്ഞ സന്തോഷത്തോടെയാണ് ഇക്കാലമത്രയും ചെയ്തത്; അമ്മയെക്കുറിച്ച് നടൻ വിജിലേഷ്

Janam Web Desk by Janam Web Desk
May 21, 2025, 03:50 pm IST
FacebookTwitterWhatsAppTelegram

അമ്മയുടെ വിരമിക്കൽ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടൻ വിജിലേഷ് കാരയാട്. നാൽപത്തിയൊന്ന് വർഷമായി അങ്കണവാടിയിൽ ഹെൽപ്പറായി ജോലി ചെയ്യുകയായിരുന്നു വിജിലേഷിന്റെ അമ്മ. പണ്ട്, ആരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു ഇതെന്നും എന്നാൽ കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്വം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചതെന്നും വിജലേഷ് പറഞ്ഞു .

“നാൽപത്തിയൊന്ന് വർഷത്തെ സർവീസിന് ശേഷം ‘അമ്മ അങ്കണവാടി ഹെൽപ്പർ ജോലിയിൽ നിന്ന് വിരമിച്ചു. നാല് പതിറ്റാണ്ടായി തുടരുന്ന അമ്മയുടെ ദിനചര്യയിൽ നിന്നും ഇനി വിശ്രമജീവിതത്തിലേക്ക്. അമ്പതു രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ്. പിരിയുമ്പോൾ ഒമ്പതിനായിരം രൂപയായി അത് മാറി. പണ്ട്, ആരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു. കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്വം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത് .

പുലർച്ചെ 4.30 ന് എഴുന്നേറ്റ് വീട്ട് ജോലികളൊക്കെ തീർത്ത് തിരക്ക് പിടിച്ചു അങ്കണവാടിയിലേക്കു ഓടുന്ന അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. കുഞ്ഞുങ്ങൾക്കരികിലേക്കുള്ള ആ ഓട്ടത്തിന്റെ നേരത്ത് അമ്മയുടെ മുഖത്ത് നിറയുന്ന ഗൗരവം ഞാൻ കണ്ടിട്ടുണ്ട്. ഡിഗ്രി പഠനം ഞാൻ തിരഞ്ഞെടുത്തത് സംസ്‌കൃതമായിരുന്നു . തുടർന്ന് പിജിക്ക് തീയേറ്ററും . തീയേറ്റർ പഠിച്ചിട്ട് എന്ത് ചെയ്യാനാണ് എന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നൽകി അമ്മ കൂടെ നിന്നു.

വളരെ തുച്ഛമായ വരുമാനത്തിലാണ് അമ്മ ജോലിയാരംഭിച്ചത് . കിട്ടിയ പ്രതിഫലത്തേക്കാൾ , നൂറുക്കണക്കിന് കുഞ്ഞുങ്ങളുടെ ചിരിയും സ്‌നേഹവും കുസൃതിയുമൊക്കെ അമ്മയിൽ നിറച്ചത് മനുഷ്യത്വത്തിന്റെ തീരാത്ത തുളുമ്പലുകളാണ്. അതിൽ നിന്ന് ഞങ്ങൾ മക്കൾക്കും കിട്ടിയിട്ടുണ്ട് അലിവിന്റെ ഒരിക്കലും മങ്ങാത്ത വെളിച്ചം.

ഉത്തരവാദിത്വം നിറഞ്ഞതും ഭാരിച്ചതുമായിരുന്നു അമ്മയുടെ ജോലി. അമ്മയെ പോലെ കുഞ്ഞുങ്ങൾക്കിടയിൽ ജീവിക്കുന്ന എല്ലാവരും ചെയ്യുന്ന സാമൂഹ്യ പ്രവർത്തനം വിലയിടാനാകാത്തതാണ്. .ഒരു കുഞ്ഞിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടത്തെ ഏറ്റവും സുരക്ഷിതവും മനോഹരവുമായാണ് ഇവർ കൈകാര്യം ചെയ്യുന്നത് . അവരെ പൂക്കളെ പോലെ ചിരിപ്പിച്ചും കിളികളെ പോലെ പാട്ടു പാടിച്ചും പിണക്കുമ്പോൾ ഇളം വെയിലായും നിലാവായും അവരിൽ നിറഞ്ഞ് കുഞ്ഞുവിരലുകളിൽ പിടിച്ച് അവരെ കഥകളുടെ, പാട്ടിന്റെ, കവിതകളുടെ മാസ്മരിക ലോകത്തേക്ക് നടത്തിക്കുന്നതും അവരിൽ സന്തോഷം കോരി നിറയ്‌ക്കുന്നതും കാണാൻ എന്ത് രസമാണ്. 40 വർഷം കൊണ്ട് വരുമാനത്തിൽ സാരമായ വ്യത്യാസങ്ങൾ വരുന്നില്ലെങ്കിലും ജോലിഭാരം കൂടുതലും ഉത്തരവാദിത്വം അതിൽ കൂടുതലുമാണ്.

അമ്മ ഒരു മടുപ്പും കൂടാതെയാണ് ഇക്കാലമത്രയും ജോലി ചെയ്തത് . അമ്മയുടെ ഓരോ ദിവസത്തെ ആനന്ദവും പ്രതീക്ഷയുമെല്ലാം ഈ ജോലി തന്നെ ആയിരുന്നു. അമ്മയുടെ ഈ ജോലിയാണ് എന്നെ, ഞങ്ങളെ വളർത്തിയത് . ഇക്കാലമത്രയുമുള്ള ആത്മാർത്ഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്‌നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതൽ .അമ്മ എനിക്കെന്നും ആശ്ചര്യവും പ്രചോദനവുമാണ്….പൂക്കൾക്കിടയിൽ നിന്നും അമ്മ വീടണഞ്ഞെങ്കിലും ഓർത്തെടുക്കാൻ ഒരു വസന്തമത്രയും അമ്മയ്‌ക്കൊപ്പമുണ്ട്“, വിജിലേഷ് കുറിച്ചു.

 

Tags: AnganwadiWorkerActor vijilesh Karayadvt
ShareTweetSendShare

More News from this section

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു

ചൂര മീന്‍ കറിവച്ച് കഴിച്ചു; ഛര്‍ദിച്ച് കുഴഞ്ഞുവീണ സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കും

അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്നും കണ്ടെത്തി; കിഡ്നാപ്പിംഗ് സംഘം ഉപേക്ഷിച്ച് കടന്നു കളഞ്ഞെന്ന് വിവരം; കൊടുവളളിയിൽ എത്തിക്കും

കേരളാ പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഉച്ചക്ക് ശേഷം മൂന്നരയോടെ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും

അമ്മ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നുവയസുകാരി ക്രൂര പീഡനത്തിന് ഇരയായി; തെളിഞ്ഞത് പോസ്റ്റുമോർട്ടത്തിൽ; അച്ഛന്റെ ബന്ധു കസ്റ്റഡിയിൽ

Latest News

പ്രധാനമന്ത്രി രാജസ്ഥാനിൽ; ബിക്കാനേർ-മുംബൈ എക്സ്പ്രസ് ട്രെയിൻ ഫ്ലാ​ഗ്ഓഫ് ചെയ്തു, 103 അമൃത് റെയിൽവേ സ്റ്റേഷനുകൾ രാജ്യത്തിന് സമർപ്പിച്ച് മോദി

പ്രളയ സമാനം, സ്കൂട്ടറുമായി ഒഴുകി പോയി യുവാവ്, വീഡിയോ

പ്ലേ ഓഫിന് പിന്നാലെ പിഴയും; മുംബൈക്ക് പണിയായത് വിചിത്രമായ ആ ‘നോ-ബോൾ’ നിയമം

രാജസ്ഥാനിലെ കർണി മാതാ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി

യുഎഇയും അലക്കി വിട്ടു! നാണംകെട്ട് ബം​ഗ്ലാദേശ്, പരമ്പര നഷ്ടം

വെള്ളത്തിന്റെ പേരിൽ കലാപം! പാകിസ്താനിൽ മന്ത്രിയുടെ വീടിന് തീയിട്ട് ജനം; ജലക്ഷാമം രൂക്ഷം

‘മകളെ വിവാഹം ചെയ്തുനല്‍കണമെന്ന ആവശ്യം തള്ളി’; ബന്ധുവിന്റെ കുത്തേറ്റയാള്‍ മരിച്ചു

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies