കോഴി ഫാം കത്തി; 3,000 ത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു; ലക്ഷങ്ങളുടെ നഷ്ടം

Published by
Janam Web Desk

പാലക്കാട്: അലനല്ലൂർ എടത്തനാട്ടുകര കോഴി ഫാമിന് തീപിടിച്ച് മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. കല്ലായി ഷമീറിന്‍റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

തമിഴ്നാട്ടിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ ഫാമിൽ കൊണ്ടുവന്നിരുന്നു. ഇവയ്‌ക്ക് തീറ്റയും വെള്ളവും നൽകിയ ശേഷം ഫാം ഉടമ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തീപിടിച്ചത്. കോഴിക്കുഞ്ഞുങ്ങളെ കരച്ചിൽ കേട്ടെത്തിയ ഫാം ഉടമയും പരിസരവാസികളും ചേർന്നാണ് തീയണച്ചത്. അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

Share
Leave a Comment