ജയ്പൂർ: രാജസ്ഥാനിലെ കർണിമാതാ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിക്കാനേറിൽ ദേഷ്നോക്കിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാനമന്ത്രി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി. പുരോഹിതനിൽ നിന്നും പ്രസാദം സ്വീകരിക്കുകയും പൂജയിൽ പങ്കെടുക്കുകയും ചെയ്തു. ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ദേഷ്നോക്ക് റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ബിക്കാനേറിലെത്തിയത്. 26,000 കോടിയുടെ നിരവധി വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും. 86 ജില്ലകളിലായി 1,100 കോടി രൂപ ചെലവിൽ നവീകരിച്ച 103 റെയിൽവേ സ്റ്റേഷനുകളും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും.