"ഓപ്പറേഷൻ സിന്ദൂർ: മെഴുകുതിരി തെളിയിച്ചതിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള സമൂല മാറ്റം"രാജ്ഭവനിലെ സെമിനാർ ഉദ്ഘാടനം ചെയ്ത് എസ്. ഗുരുമൂർത്തി
Thursday, May 22 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“ഓപ്പറേഷൻ സിന്ദൂർ: മെഴുകുതിരി തെളിയിച്ചതിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള സമൂല മാറ്റം”രാജ്ഭവനിലെ സെമിനാർ ഉദ്ഘാടനം ചെയ്ത് എസ്. ഗുരുമൂർത്തി

Janam Web Desk by Janam Web Desk
May 22, 2025, 03:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഓപ്പറേഷൻ സിന്ദൂർ: മെഴുകുതിരി തെളിയിച്ചതിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള സമൂല മാറ്റം (“Operation Sindoor: Paradigm Shift from Candle Light to BrahMos”) എന്ന വിഷയത്തിൽ രാജ്ഭവനിൽ നടന്ന സെമിനാർ പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ എസ്. ഗുരുമൂർത്തി ഉദ്ഘാടനം ചെയ്തു.

മെഴുകുതിരി തെളിയിച്ചതിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള സമൂല മാറ്റം’എന്ന വിഷയത്തിൽ സംസാരിച്ച ഗുരുമൂർത്തി, ഓപ്പറേഷൻ സിന്ദൂറിന്റെ ഈ കാതലായ വശം ചർച്ചകളിൽ അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

ഭൂതകാലത്തിൽ തളച്ചിടപ്പെട്ട രാജ്യമാണ് പാകിസ്ഥാനെന്ന് ചിന്തകനായ എസ് ഗുരുമൂർത്തി പറഞ്ഞു, ഭൂതകാലത്തിൽ തളച്ചിടപ്പെട്ടവർക്ക് ഭാവികാലത്തേക്ക് യാത്ര സാധ്യമല്ല,പരിഷ്കൃത ലോകത്തിന് ചേർന്ന പ്രൊഫഷണൽ സൈന്യമല്ല പാകിസ്ഥാന്‍റെതെന്നും എസ് ഗുരുമൂർത്തി. പഹൽഗാം ആക്രമണവും ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കേരള രാജ്ഭവൻ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

“ഓപറേഷൻ സിന്ദൂർ ഒരു വാർത്ത മാത്രമായി കാണാൻ കഴിയുന്നതല്ല,പഹൽഗം വിവിധ ആക്രമണങ്ങളുടെ തുടർച്ചയാണ്.പാകിസ്ഥാൻ ഉണ്ടായത് വെറുപ്പിൽ നിന്നാണ്. നാം അത് മനസ്സിലാക്കുന്നു, അത് നാം ഭൂതകാലത്തിൽ ഉപേക്ഷിച്ചു, പാകിസ്ഥാൻ പക്ഷെ അങ്ങനെയല്ല. ഇന്ത്യയോടുള്ള വെറുപ്പ് ഒഴിവാക്കിയാൽ പാകിസ്ഥാന് ദേശീയ ഐക്യമില്ല.അവരുടെ മിസൈലുകൾക്കൂ പേര് നൽകുന്നതിൽ പോലും ഭാരത വിരുദ്ധതയാണ്.
ഭരണഘടന സ്ഥാപിക്കും മുമ്പ് അതിന്റെ സൃഷ്ടാക്കളെ കൊന്നൊടുക്കുന്നതാണ് പാകിസ്ഥാനിലെ രീതി തന്നെ” ഗുരുമൂർത്തി പറഞ്ഞു.

“പാകിസ്ഥാൻ 34 വർഷം സൈനിക ഭരണത്തിൽ കീഴിലായിരുന്നു.ഒരു സൈന്യത്തിന് രാജ്യം ലാഭിക്കുന്നത് പോലെയാണ് പാകിസ്ഥാന്റെ അവസ്ഥ. പാകിസ്ഥാൻ വ്യാപാര വ്യവസായ മേഖലയിൽ 70 ശതമനവും പട്ടാളത്തിന്റേതാണ്. വിദേശ സഹായങ്ങൾ പോലും സൈന്യം സ്വന്തം ആവശ്യങ്ങൾക്കായി ഉപയാഗിച്ചു.’ഗുരുമൂർത്തി ആരോപിച്ചു.

“മുംബൈ ആക്രമണ മുണ്ടായിട്ടും മെഴുകുതിരി കത്തിക്കാനാണ് അന്നത്തെ പ്രധാനമന്ത്രി ശ്രമിച്ചത്. യുദ്ധത്തിൽ പോലും ആക്രമണോത്സുകത കാട്ടാത്തവരായിരുന്നു നമ്മൾ.”മുംബൈ ആക്രമണത്തോട് രാജ്യം പ്രതികരിച്ച രീതി ചൂണ്ടിക്കാട്ടി ഗുരുമൂർത്തി കുറ്റപ്പെടുത്തി.

“നോൺ കോൺടാക്റ്റ് വാർഫെയറിൽ മോദി രാജ്യത്തെ മുന്നിൽ കൊണ്ടുവന്നു. അതിർത്തി കടന്നാൽ യുദ്ധമാണ്.അതിർത്തി ലംഘിക്കാതെയാണ് പാകിസ്ഥാന് ഭാരതം മറുപടി നൽകിയത്. സുവർണ ക്ഷേതത്തിനെ വരെ പകിസ്ഥാൻ ലക്ഷ്യമിട്ടു.അത് വഴി ഇന്ത്യയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനായിരുന്നു നീക്കം. മരണങ്ങൾ ഒഴിച്ച നിർത്തിയാൽ ഇന്ത്യയ്‌ക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. നേവി ആക്രമിച്ചിരുന്നെങ്കിൽ പാകിസ്ഥാനിൽ സർവ നാശം വന്നേനെ.”ഗുരുമൂർത്തി പറഞ്ഞു.

ആദ്യ ദിനം തന്നെ നാം ലക്ഷ്യം നേടിയതാണ്, അതിനാൽ യുദ്ധം തുടരുന്നതിൽ അർത്ഥമില്ലാത്തതിനാലാണ് നാം സീസ് ഫയർ അംഗീകരിച്ചത് എന്നും അദ്ദേഹം വിശദീകരിച്ചു.

എസ് 400 വാങ്ങുമ്പോൾ അമേരിക്ക ഉപരോധ ഭീഷണി മുഴക്കിയപ്പോൾ മോദി നിർമല സീതാരാമനെയ കൊണ്ട് വാഷിംഗ്ടണിൽ വച്ച് മറുപടി നൽകി എന്നും റാഫാൽ വാങ്ങുമ്പോൾ അത് തടയാൻ പ്രതിപക്ഷം ശ്രമിച്ചുഎന്നും ഗുരുമൂർത്തി ആരോപിച്ചു.

“അധികാരത്തിലേറിയപ്പോൾ മോദിയ്‌ക്ക് വിസ നിഷേധിച്ച രാജ്യങ്ങളുണ്ട്.പിന്നീട് ലോകത്തെ മിക്കവാറും രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചു.ലോക നേതാക്കൾ മോദിയെ പുകഴ്‌ത്തുന്നതാണ് പിന്നീട് കണ്ടത്. 21 രാജ്യങ്ങൾ അദ്ദേഹത്തിന് ഏറ്റവും വലിയ സിവിലയൻ ബഹുമതികൾ നൽകി. ഒരിക്കൽ വെറുക്കപ്പെട്ടയാൾ ലോകത്തെ ഏറ്റവും അംഗീകാരമുള്ള നേതാവായി.ഇന്നത്തെ മോദിയില്ലായിരുനെങ്കിൽ ഓപ്പറേഷൻ സിന്ദൂർ സാധ്യമാകില്ലായിരുന്നു. അമേരിക്കയെപ്പോലും ഞെട്ടിച്ചതാണ് സിന്ദൂർ. അതിർത്തി കടക്കാതെയുള്ള ആക്രമണം മുതൽ പാകിസ്ഥാൻ സീസ് ഫയർ ആവശ്യപ്പെട്ടത് വരെ മികച്ച നേട്ടങ്ങളാണ്”, മോദിയുടെ വളർച്ചയും അന്താരാഷ്‌ട്ര ബന്ധങ്ങളും സൂചിപ്പിച്ചു കൊണ്ട് ഗുരുമൂർത്തി പറഞ്ഞു.
വെള്ളവും രക്തവും ഒരുമിച്ചൊഴുകില്ലെന്ന് സന്ദേശം മോദി നൽകി.ഇപ്പോൾ പാകിസ്ഥാൻ വെള്ളത്തിനായി കേഴുന്നു എന്നും ഗുരു മൂർത്തി പറഞ്ഞു.

അമ്പത് കൊല്ലം കോൺഗ്രസിന് എടുക്കാൻ കഴിയാതിരുന്ന നിലപാടാണ് ഓപ്പറേഷൻ സിന്ദൂറിൽ ശശി തരൂർ സ്വീകരിച്ചതെന്ന് എസ് ഗുരുമൂർത്തി പറഞ്ഞു. ദേശീയ നിലപാടിനൊപ്പം തരൂർ നിന്നുവെന്നും അദ്ദഹം പറഞ്ഞു. പഴയ ഗാന്ധിയുടെ കാലത്തെ നിലപാടല്ല പുതിയ ഗാന്ധിയുടെ കാലത്ത് കോൺഗ്രസിന് എന്നാരോപിച്ച ഗുരുമൂർത്തി കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമായിരിക്കുന്നുവെന്നു കുറ്റപ്പെടുത്തി.

പഹൽഗാം ഭീകരാക്രമണത്തിൽ അന്തരിച്ച രാമചന്ദ്രന്റെ കുടുംബത്തെ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആദരിച്ചു.  എൻ.രാമചന്ദ്രന്റെ കുടുംബത്തെ ഗവർണർ അനുശോചനം അറിയിച്ചു.

ഗവർണ്ണർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരി എസ് കർത്ത ഗുരുമൂർത്തിയെ പരിചയപ്പെടുത്തി. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ആർഎസ്എസ് ക്ഷേത്രീയ വിശേഷാൽ സമ്പർക്ക പ്രമുഖ് എ.ജയകുമാർ പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബം, മുതിർന്ന ആർഎസ്എസ് പ്രചാരകൻ എസ്.സേതുമാധവൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേരള യൂണിവേഴ്സിറ്റി വിസി മോഹൻ കുന്നുമ്മൽ തുടങ്ങിയവർ ഉൾപ്പെടെ പ്രൗഢ ഗംഭീരമായ ഒരു സദസ്സ് ഉണ്ടായിരുന്നു.

Tags: Operation Sindoor: Paradigm Shift from Candle Light to BrahMosS GurumurthyKerala Raj Bhavan
ShareTweetSendShare

More News from this section

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

സൗബിന് തിരിച്ചടി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരും; കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

മക്കളുടെ പാഠപുസ്‌തകം വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങി; ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി

“വികസനം നടത്താൻ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളത്, അതിനായി തെരഞ്ഞെടുപ്പിൽ ജയിച്ചവരും തോറ്റവരും ഒരുമിച്ച് നിൽക്കണം”: സുരേഷ് ഗോപി

പൊറോട്ടയ്‌ക്കൊപ്പം ഇനി ​ഗ്രേവി ചോദിക്കരുത്, പണികിട്ടും!!! സൗജന്യമായി കൊടുക്കേണ്ടതില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ

സർവകലാശാലാ നിയമ ഭേദഗതി ബില്ലിനെതിരെ സിൻഡിക്കേറ്റ് – സെനറ്റ് അംഗങ്ങളുടെ സെക്രട്ടേറിയറ്റ് ധർണ്ണ നാളെ (വെള്ളിയാഴ്ച)

Latest News

ഉത്തരവാദിത്തപരം, ഉചിതം; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ജാപ്പനീസ് പ്രതിരോധ വിദ്​ഗധൻ

ജോലി ഭാരം താങ്ങാനാവുന്നില്ല; വീട്ടുകാരോട് അപകടത്തിൽ മരിച്ചെന്ന് പറയണം; സുഹൃത്തുകൾക്ക് സന്ദേശമയച്ച് ‘ഒല’ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ജ്യോതി മൽഹോത്രയുടെ വ്ലോഗുകൾ സ്പോൺസർ ചെയ്ത ട്രാവൽ ആപ്പിനും പാക് ബന്ധം; ‘വീഗോ’ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

മലേഷ്യയില്‍ ഈ വര്‍ഷത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു; അനധികൃത താമസക്കാര്‍ക്ക് മടങ്ങാന്‍ അവസരം

“എന്റെ സിരകളിലൂടെ രക്തമല്ല, പൊള്ളുന്ന സിന്ദൂരമാണ് ഒഴുകുന്നത്; പാകിസ്താന്റെ വ്യോമതാവളം ഇപ്പോൾ ICU യിലാണ്”; പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies