ന്യൂഡൽഹി: ചാരവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ വ്ലോഗുകൾ സ്പോൺസർ ചെയ്തത ട്രാവൽ ആപ്പിന് പാക് ബന്ധമെന്ന് റിപ്പോർട്ട്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വീഗോയാണ് ജ്യോതിയുടെ പ്രധാന സ്പോൺസർ.
ആപ്പിന് പാക് ലൈസൻസുണ്ടെന്നാണ് റിപ്പോർട്ട്. പാക് ടൂറിസ്റ്റ് സർവീസസ് വകുപ്പിൽ നിന്നുമാണ് കമ്പനി ട്രാവൽ ഏജൻസി ലൈസൻസ് നേടിയത്. ജ്യോതിയുടെ എല്ലാം
സ്പോൺസർമാരും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്.
ജ്യോതി മൽഹോത്രയെ ഹിസാർ ജില്ലാ കോടതി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഫോൺ, ലാപ്‌ടോപ്പ് എന്നിവ ഫോറൻസിക്ക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
ഇന്ത്യയുടെ രഹസ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി കോഡ് സംഭാഷണങ്ങളും വാട്ട്‌സ്ആപ്പ് ചാറ്റുകളിലുണ്ട്. എന്നാൽ പല ചാറ്റുകളും ജ്യോതി ഡിലീറ്റ് ചെയ്തിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഏജൻസികൾ.
Leave a Comment