ടോക്കിയോ: ഭീകരതയ്‌ക്കെതിരെ ഭാരതം ഉത്തരവാദിത്തപരവും ഉചിതവുമായ തീരുമാനമാണ് സ്വീകരിച്ചതെന്ന് ജാപ്പനീസ് പ്രതിരോധ വിദ്ഗധൻ. പഹൽഗാം ഭീകരാക്രമണത്തെ ഭയാനകം എന്നാണ് ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥൻ സറ്റോരു നാഗോ വിശേഷിപ്പിച്ചത്. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
പാകിസ്താൻ ഭീകരതയെ പിന്തുണക്കുകയാണ്. ഭീകരവാദത്തിൽ ഇന്ത്യ കഷ്ടപ്പെട്ടിട്ടുണ്ട്. വളരെക്കാലമായി ഇന്ത്യ നേരിടുന്ന പ്രശ്നമാണിത്. ഭീകരരെ പിന്തുണയ്‌ക്കുകയല്ല, അവരെ അടിച്ചമർത്തുകയാണ് വേണ്ടത്. തെറ്റാണ് ചെയ്യുന്നതെന്ന കാര്യം പാകിസ്താൻ തിരിച്ചറിയുന്നില്ല.
മെയ് ഏഴിന് പാകിസ്താന് മറുപടി നൽകിയ ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച അദ്ദേഹം വ്യക്തിപരമായി താൻ എന്നും ഇന്ത്യയെയാണ് പിന്തുണക്കുന്നുവെന്നും വ്യക്തമാക്കി.
Leave a Comment