ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായി. പ്ലാന്റിലെ സ്റ്റീൽ മെൽറ്റിംഗ് സിസ്റ്റം II മെഷിനറിയിലാണ് തീപിടുത്തം ആരംഭിച്ചത്. ദ്രാവക രൂപത്തിലുള്ള സ്റ്റീൽ വൻതോതിൽ ഉപയോഗ ശൂന്യമായി.
യൂണിറ്റിൽ നിന്ന് കട്ടിയുള്ള പുകയും വലിയ തീജ്വാലകളും ഉയരുന്നത് കണ്ടതിനെ തുടർന്ന് ൽ അടിയന്തര പ്രതിരോധം ആരംഭിച്ചു.അപകട വിവരം ലഭിച്ചയുടനെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ സജീവമായി നടത്തിവരികയാണ്.
തീപിടിത്തത്തിന്റെ കാരണംകണ്ടെത്താനായിട്ടില്ല. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു മെഷീനിലെ എണ്ണ ചോർച്ചയെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നും തുടർന്ന് സമീപത്തുള്ള കേബിളുകളിലേക്കും യന്ത്രസാമഗ്രികളിലേക്കും തീ പടർന്നതായും ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ പറയുന്നു.
Leave a Comment