തളിപ്പറമ്പ് ചിന്മയ വിദ്യാലയ സ്കൂൾ പരിസരത്ത് വെച്ച ബോർഡ് സാമൂഹ്യവിരുദ്ധർ കീറി നശിപ്പിച്ചു

Published by
Janam Web Desk

കണ്ണൂർ: തളിപ്പറമ്പിലെ ചിന്മയ വിദ്യാലയ സ്കൂൾ പരിസരത്ത് വെച്ച ബോർഡ് നശിപ്പിച്ചു. സ്കൂളിൽനിന്ന് ഈ വർഷം മികച്ച വിജയം നേടിയവരുടെ ചിത്രങ്ങൾ പതിച്ച ബോർഡ് ആണ് ചില സാമൂഹിക വിരുദ്ധർ നശിപ്പിക്കാൻ ശ്രമിച്ചത്. ബോർഡ് സാമൂഹ്യവിരുദ്ധർ കീറി നശിപ്പിക്കാൻ ശ്രമിച്ചു എന്നാണ് തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത് . കഴിഞ്ഞവർഷവും സമാനമായ രീതിയിൽ ബോർഡ് നശിപ്പിച്ചിരുന്നു.

ഇത് ചോദ്യം ചെയ്തവരെ ബോർഡ് കീറി നശിപ്പിക്കാൻ ശ്രമിച്ച സാമൂഹ്യ സാമൂഹ്യവിരുദ്ധർ ആക്രമിച്ചു വെന്നും റിപ്പോർട്ടുണ്ട്. ചോദ്യം ചെയ്തവർക്കെതിരെ സാമൂഹ്യ വിരുദ്ധർ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു എന്നും നാട്ടുകാർ ആരോപിക്കുന്നു.

Share
Leave a Comment