കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

Janam Web Desk by Janam Web Desk
May 24, 2025, 09:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കാലവർഷത്തിന്റെ വരവിനു മുന്നോടിയായി കേരളത്തിൽ അങ്ങോളമിങ്ങോളം തകർത്ത് പെയ്ത മഴയിൽ വ്യാപക നാശ നഷ്ടം.ഇന്നലെ വൈകുന്നേരത്തോടെ തൃശ്ശൂരിൽ ശക്തമായ മഴയും കാറ്റും ഉണ്ടായി. കോർപ്പറേഷനു മുന്നിൽ റോഡിലേക്ക് ഇരുമ്പ് മേൽക്കൂര മറിഞ്ഞുവീണു. ഇതോടെ തൃശ്ശൂർ മുൻസിപ്പൽ സ്റ്റാൻഡിനു മുന്നിൽ ഗതാഗതം സ്തംഭിച്ചു.

ആലപ്പുഴ എടത്വയിൽ കനത്ത മഴയിൽ മരം വീണ് വീട് തകർന്നു. തലവടി ഇരുപതിൽ ചിറ ഗീതാകുമാരിയുടെ വീടാണ് തകർന്നത്. ശക്തമായ കാറ്റിൽ ആഞ്ഞിലിമരം കടപുഴകി വീഴുകയായിരുന്നു.വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ വാളകത്തിന് സമീപം മരം കടപ്പുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

ശക്തമായ മഴയിൽ കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിലെ പന്തൽ പൊളിഞ്ഞുവീണു.പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകൾക്ക് കെടുപാടുകൾ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ചിരുന്ന പന്തലാണ് തകർന്ന് വീണത്. വൈകുന്നേരം ഉണ്ടായ ശക്തമായ മഴയിലാണ് നാശനഷ്ടം സംഭവിച്ചത്.

കണ്ണൂരിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. അസം സ്വദേശി ഗോപാൽ വർമനാണ് മരിച്ചത്.ക്വാറിയിൽ ഒപ്പം ഉണ്ടായിരുന്ന ലോറി ഡ്രൈവർക്ക് പരിക്ക്. പയ്യന്നൂർ ചൂരൽ ഒയോളത്തെ ക്വാറിയിലായിരുന്നു അപകടം.

തിരുവനന്തപുരത്തും ശക്തമായ മഴയും കാറ്റും ഉണ്ടായി. ഇതിൽ ധാരാളം മരങ്ങൾ കടപുഴകി വീണു.വെള്ളയമ്പലം ആൽത്തറയിൽ മരങ്ങൾ കടപുഴകി വീണു. മഴയിൽ തലസ്ഥാനത്ത് താഴ്ന്ന ഇടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി. മാനവീയം വീഥിയിലും വെള്ളക്കെട്ട് രൂപപ്പെട്ടുവെള്ളയമ്പലം ആൽത്തറമൂട്ടിൽ റോഡിലെ കുറുകെ മരച്ചില്ല ഒടിഞ്ഞുവീണു. വെള്ളയമ്പലം രാജ് ഭവന് സമീപം മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ സമീപം മരം വീണു.ഒരാൾക്ക് പരിക്കേറ്റു. വഞ്ചിയൂർ ജനറൽ ആശുപത്രി റോഡിൽ മരം ഒടിഞ്ഞു വീണു. റോഡിന് കുറുകെയാണ് ഇവിടെ മരം വീണത്. തിരുവനന്തപുരത്ത് പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപം മരം ഒടിഞ്ഞു വീണു.

നെയ്യാറ്റിൻകര അമരവിളയിൽ കാറിനു മുകളിൽ മരം വീണു. ഒതുക്കി നിർത്തിയിരുന്ന കാറിന്റെ മുകളിലാണ് മരം വീണത്. അതിനാൽ ആളപായമില്ല.

കോഴിക്കോട് കനത്ത കാറ്റിലും മഴയിലും ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി. ഫറോക്കിൽ മൂന്നിടത്ത് മരം കടപുഴകി വീണു. മീഞ്ചന്തയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് മരങ്ങൾ മുറിച്ചു നീക്കിയത്. മറ്റു നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലി ഉണ്ടായതായി റിപ്പോർട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു.
മരങ്ങൾ കടപുഴകി വീണത് നിരവധി ഇലക്ട്രിക് പോസ്റ്റുകൾക്ക് മുകളിലേക്കാണ്.
കോഴിക്കോട്കാരശ്ശേരിയിൽ കനത്ത മഴയിൽ വ്യാപകമായ കൃഷി നാശം സംഭവിച്ചു. ആക്കോട്ട് ചാലിൽ സുബിന്റെ 300 ലധികം വാഴ കാറ്റിൽ നിലം പതിച്ചു.കോഴിക്കോട് പുതിയാപ്പ ഹാർബറിന് സമീപം 3 വീട്കൾക്ക് മുകളിൽ ആൽമരം വീണു. ഇന്നലെ രാത്രിയാണ് ആൽമരം വീണത്.
വീടിന്റെ മതിൽ ഇടിഞ്ഞു.

ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കുന്നംകുളം അടുപ്പുട്ടി ഉരുളികുന്നിൽ മണ്ണിടിഞ്ഞു. ഇരുപതോളം വീടുകൾ കനത്ത മണ്ണിടിച്ചിൽ ഭീഷണിയിലാണ്‌. ഇരുപതടിയോളം ഉയരത്തിൽ വീടുകൾക്ക്‌ ഭീഷണിയായി നിൽക്കുന്ന മൺ തിട്ട നീക്കം ചെയ്യണമെന്ന് വർഷങ്ങളായി പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പരാതിയുണ്ട്‌. ഉരുളിക്കുന്ന് സ്വദേശികളായ മണ്ടുമ്പാൽ ആലീസ്‌, ചാക്കോച്ചൻ, പ്രേമ എന്നിവരുടെ വീടിന്റെ പുറകിലേക്കാണ്‌ മണ്ണിടിഞ്ഞ്‌ വീണത്‌. മഴ കനത്താൽ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന ഭയത്തിലാണ്‌ പ്രദേശവാസികൾ.

പുനലൂർ ഐക്കരക്കോണത്ത് വീടിന് മുകളിൽ മരം വീണു. ഐക്കരക്കോണം സ്വദേശി വിശ്വംഭരന്റെ വീടിന് മുകളിലാണ് ഇന്നലെ രാത്രി പെയ്ത മഴയിൽ മരം വീണത്. ഭാര്യയും കുട്ടികളുമടക്കം നാലുപേർ വീട്ടിലുണ്ടായിരുന്നു, ഇവർ രക്ഷപ്പെട്ടു.മേല്‍ക്കൂര ഉള്‍പ്പെടെ വീടിനുള്ളിലേക്ക് വീണ് വൈദ്യുതി ഉപകരണങ്ങളും വീട്ടുപകരണങ്ങളും തകർന്ന നിലയിലാണ്.

Tags: heavy rain kerala
ShareTweetSendShare

More News from this section

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഡേറ്റിംഗ് ആപ്പിലൂടെ 40 ഓളം യുവതികളെ വലയിലാക്കി; ബലാത്സം​ഗം ചെയ്ത് അരക്കോടി തട്ടിയെടുത്തു; ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

Latest News

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies