തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു. അനസ്തേഷ്യ വിഭാഗത്തിലെ ടെക്നീഷ്യൻ അഭിഷേകിന് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചത്. തലയോട്ടിക്ക് പൊട്ടലേറ്റ അഭിഷേക് അതിതീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.
ഇത് രണ്ടാം തവണയാണ് മെഡിക്കൽ കോളജിൽ ഫ്ലോമീറ്റർ പൊട്ടിത്തെറിക്കുന്നത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലും ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് നഴ്സിങ് അസിസ്റ്റന്‍റ് ഷൈലക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ അപകടത്തിൽ ഷൈലയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിരുന്നു.