ആമസോൺ വനമേഖലയിലെ ഗോത്ര നിവാസികൾ ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസ് ഫയൽ ചെയ്തു. ബ്രസീലിലെ മരുബോ ഗോത്രമാണ് നിയമ പോരാട്ടത്തിന് ഇറങ്ങിയത്. ഗ്രോത്ര വംശത്തെ പോൺ അഡിക്ടറ്റെന്ന് ന്യൂയോർക്ക് ടൈംസി വിശേഷിപ്പിച്ചതാണ് വിവാദമായത്.
ഒൻപത് മാസം മുമ്പാണ് സ്റ്റാർലിങ്ക് വഴി ഗ്രാമത്തിൽ ഇന്റർനെറ്റ് ലഭിച്ചത്. ഇതിന് ശേഷം കൗമാരക്കാരും യുവാക്കളും മൊബൈൽ ഫോണിലാണെന്നും വീഡിയോ ഗെയിം, പോൺ വീഡിയോ എന്നിവയ്‌ക്ക് അടിമകളായെന്നുമാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറഞ്ഞത്. “ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഒരു വിദൂര ഗോത്രത്തെ പോൺ അഡിക്റ്റാക്കി” എന്നാണ് വാർത്തയുടെ തലക്കെട്ട്.
2,000 പേരാണ് മരുബോ ഗോത്രത്തിലുള്ളതെന്നും ഇന്റർനെറ്റ് കാരണം മരുബോ ഗോത്രത്തിന് സംസ്കാരം നഷ്ടപ്പെട്ടന്ന തരത്തിലുള്ള വീഡിയോയും മാദ്ധ്യമ സ്ഥാപനം ചിത്രീകരിച്ചുവെന്നും നോട്ടീസിൽ പറയുന്നു. വാർത്ത വിവാദമായതോടെ ‘ഇല്ല, ഒരു വിദൂര ആമസോൺ ഗോത്രം പോൺ അഡ്ക്റ്റായില്ലെന്ന’ വാർത്ത പ്രസിദ്ധീകരിച്ച് തടിയൂരാനും ന്യൂയോർക്ക് ടൈംസ് ശ്രമിച്ചിരുന്നു.