25000 കടക്കുമോ നിഫ്റ്റി, വിപണി വികാരം പോസിറ്റീവെന്ന് വിദഗ്ധര്‍, തിങ്കളാഴ്ച വാങ്ങാന്‍ 3 ഓഹരികള്‍
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Business

25000 കടക്കുമോ നിഫ്റ്റി, വിപണി വികാരം പോസിറ്റീവെന്ന് വിദഗ്ധര്‍, തിങ്കളാഴ്ച വാങ്ങാന്‍ 3 ഓഹരികള്‍

25,000 കടന്നാല്‍ നിഫ്റ്റി50 25,300 എന്ന നിലയിലേക്ക് ഉയര്‍ന്നേക്കാം. അതേസമയം 24,500 ന് താഴേക്ക് സൂചിക വീണാല്‍ കൂടുതല്‍ സെല്ലിംഗിനും ഇടിവിനും സാധ്യതയുണ്ട്

Janam Web Desk by Janam Web Desk
May 24, 2025, 08:23 pm IST
file photo

file photo

FacebookTwitterWhatsAppTelegram

മുംബൈ: വെള്ളിയാഴ്ച ശക്തമായ കുതിപ്പിനാണ് ഇന്ത്യന്‍ ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനം ഉയര്‍ന്ന് ക്ലോസ് ചെയ്തു. ആഗോള ബോണ്ട് വിപണികളിലെ പ്രക്ഷുബ്ധത ഈ ആഴ്ച ഉയര്‍ന്ന അസ്ഥിരതയ്‌ക്ക് കാരണമായി.

വെള്ളിയാഴ്ച സെന്‍സെക്‌സ് 769.09 പോയിന്റ് അഥവാ 0.95% ഉയര്‍ന്ന് 81,721.08 ല്‍ ക്ലോസ് ചെയ്തു. അതേസമയം നിഫ്റ്റി50 243.45 പോയിന്റ് അഥവാ 0.99% ഉയര്‍ന്ന് 24,853.15 ല്‍ ക്ലോസ് ചെയ്തു. കഴിഞ്ഞയാഴ്ചത്തെ വ്യാപാരം പരിശോധിക്കുമ്പോള്‍ നിഫ്റ്റി50 യും സെന്‍സെക്‌സും ഏകദേശം 1% വീതമാണ് ഇടിഞ്ഞത്.

ബെഞ്ച്മാര്‍ക്ക് നിഫ്റ്റി50 24,800 എന്ന നിര്‍ണായക പ്രതിരോധത്തെ മറികടന്നതിനാല്‍ സൂചികയുടെ അടുത്ത ലക്ഷ്യം 25,000 ലെവലിലാണെന്ന് വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു. വിപണി വികാരം ഇപ്പോഴും പോസിറ്റീവായി തുടരുന്നു. സൂചികയുടെ പ്രധാന സപ്പോര്‍ട്ട് 24,500 ലാണ്.

25,000 കടന്നാല്‍ നിഫ്റ്റി50 25,300 എന്ന നിലയിലേക്ക് ഉയര്‍ന്നേക്കാം. അതേസമയം 24,500 ന് താഴേക്ക് സൂചിക വീണാല്‍ കൂടുതല്‍ സെല്ലിംഗിനും ഇടിവിനും സാധ്യതയുണ്ട്.

നോക്കിവെക്കാവുന്ന 3 ഓഹരികള്‍

2025 മെയ് 26 തിങ്കളാഴ്ച വാങ്ങാന്‍ ചോയ്‌സ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ സുമീത് ബഗാഡിയ മൂന്ന് ഓഹരികള്‍ ശുപാര്‍ശ ചെയ്യുന്നു. ബഗാഡിയ തിരഞ്ഞെടുത്ത ഓഹരികള്‍ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐടിസി, ആക്‌സിസ് ബാങ്ക് എന്നിവയാണ്.

എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി

വാങ്ങാവുന്ന വില: 780.40 രൂപ, ലക്ഷ്യ വില: 860 രൂപ, സ്‌റ്റോപ്പ് ലോസ്: 740 രൂപ

എച്ച്ഡിഎഫ്‌സി ലൈഫ് ഓഹരി വില ദൈനംദിന ചാര്‍ട്ടില്‍ ശക്തമായ ഒരു ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മികച്ച വോളിയവും ദൃശ്യമാണ്. ശക്തമായ വാങ്ങല്‍ താല്‍പ്പര്യവും പോസിറ്റീവ് വികാരവുമാണ് ഇത് എടുത്തുകാണിക്കുന്നത്. 800 ലെവലിനു മുകളിലേക്ക് വില എത്തിയാല്‍ 860 രൂപ വരെ നീങ്ങാമെന്ന് ബഗാഡിയ പറഞ്ഞു. 740 രൂപയില്‍ സ്‌റ്റോപ് ലോസ് വെക്കാനാണ് നിര്‍ദേശം.

ഐടിസി

വാങ്ങാവുന്ന വില 436.30 രൂപ, ലക്ഷ്യ വില: 475രൂപ, സ്‌റ്റോപ്പ് ലോസ്: 416 രൂപ

ഐടിസി ഓഹരി ബ്രേക്ക്ഔട്ടിനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. ഓഹരി ഇപ്പോള്‍ പുതുക്കിയ ശക്തിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നു. സാങ്കേതികമായി നോക്കിയാല്‍ ഹ്രസ്വകാല, ഇടത്തരം, ദീര്‍ഘകാല ഇഎംഎകള്‍ക്ക് തൊട്ടു മുകളിലാണ് ഓഹരി വില. ഇത് നിലവിലെ നിലവാരത്തില്‍ വില സ്ഥിരതയും പിന്തുണയും മെച്ചപ്പെടുന്നതിന്റെ സൂചനയാണ്.

440 ന് മുകളിലുള്ള ഒരു സ്ഥിരമായ നീക്കം നിലവിലുള്ള ഏകീകരണ മേഖലയില്‍ നിന്നുള്ള ബ്രേക്ക്ഔട്ടിന് കാരണമാകും. ഇത് സമീപകാലത്ത് 475 രൂപ വരെ ഓഹരിവില ഉയരുന്നതിന് കാരണമാകുമെന്നും ബഗാഡിയ പറഞ്ഞു. 416 രൂപയിലാണ് സ്റ്റോപ് ലോസ്.

ആക്‌സിസ് ബാങ്ക്

വാങ്ങാവുന്ന വില: 1,210.10 രൂപ, ലക്ഷ്യ വില: 1,330 രൂപ, സ്‌റ്റോപ്പ് ലോസ്: 1,150 രൂപ

ആക്‌സിസ് ബാങ്ക് ഓഹരി വില ശക്തമായ ബുള്ളിഷ് എന്‍ഗള്‍ഫിംഗ് കാന്‍ഡില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. വാങ്ങല്‍ താല്‍പ്പര്യത്തെ പ്രതിഫലിപ്പിക്കുകയും ബുള്ളിഷ് ഔട്ട്‌ലുക്കിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ശക്തമായ റിവേഴ്‌സല്‍ സിഗ്‌നലാണിത്. 1,220 ന് മുകളിലുള്ള ഒരു സ്ഥിരമായ നീക്കം മുകളിലേക്കുള്ള ആക്കം തുടരുന്നത് സ്ഥിരീകരിക്കുകയും സമീപകാലത്ത് 1,330 എന്ന ലക്ഷ്യത്തിലേക്കുള്ള റാലിക്ക് വാതില്‍ തുറക്കുകയും ചെയ്യുമെന്ന് ബഗാഡിയ പറയുന്നു.

സാങ്കേതികമായി, ഓഹരി അതിന്റെ എല്ലാ പ്രധാന മൂവിംഗ് ആവറേജുകള്‍ക്കും മുകളിലാണ് വ്യാപാരം നടത്തുന്നത്. 1,150 ല്‍ സ്‌റ്റോപ്പ്‌ലോസ് വെക്കാനാണ് നിര്‍ദേശം.

(ഓഹരി ശുപാര്‍ശകള്‍ വിപണി വിദഗ്ധന്റേത് മാത്രമാണ്. നിക്ഷേപകര്‍ മതിയായ പഠനത്തിനും വിലയിരുത്തലുകള്‍ക്കും ശേഷം മാത്രം ഓഹരികള്‍ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക)

Tags: Stock marketSENSEXNIFTYAxis BankITCHDFC LIFE INSURANCE
ShareTweetSendShare

More News from this section

താരിഫ് യുദ്ധം തുടര്‍ന്ന് ട്രംപ്; മെക്‌സിക്കോയ്‌ക്കും യൂറോപ്യന്‍ യൂണിയനും 30% ഇറക്കുമതി നികുതി, ഇന്ത്യയുമായി വീണ്ടും ചര്‍ച്ച

ഐഫോണ്‍ 17 ഉല്‍പ്പാദനം ചൈനക്കൊപ്പം ഇന്ത്യയിലും തുടങ്ങാന്‍ ആപ്പിള്‍; ഘടകങ്ങള്‍ എത്തിച്ചു തുടങ്ങി, എന്‍ജിനീയര്‍മാരെ പിന്‍വലിച്ച് ചൈനീസ് പാര

ടെസ്‌ലയുടെ കാത്തിരിപ്പ് തീരുന്നു; മുംബൈ ഷോറൂം ചൊവ്വാഴ്ച തുറക്കും, മോഡല്‍ വൈ ആദ്യ കാര്‍

അരാംകോ ജോലിയുപേക്ഷിച്ച് പീറ്റര്‍ പോള്‍ കെട്ടിപ്പടുത്തത് കേരളത്തിലെ ഏറ്റവും വലിയ ഗൃഹോപകരണ റീട്ടെയ്ല്‍ ശൃംഖല

ഇന്ത്യയിലെ എഫ്എംസിജി വമ്പനെ നയിക്കാന്‍ പാലക്കാടന്‍ പെണ്‍കരുത്ത്; പ്രിയ നായര്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സിഇഒ

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies