തിരുവനന്തപുരം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ജൂൺ 19 നാണ് വോട്ടെടുപ്പ് നടക്കുക. 23നാണ് വോട്ടെണ്ണൽ. ജൂൺ രണ്ട് വരെ മുതൽ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. മെയ് 26 ന് വിജ്ഞാപനം പുറത്തിറങ്ങും. ഇടത് സ്വതന്ത്രനായി ജയിച്ച പി.വി അൻവർ, എംഎൽഎ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. നിലമ്പൂരിന് പുറമേ ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങളിലും പശ്ചിമബംഗാൾ, പഞ്ചാബ് എന്നിവടങ്ങളിൽ ഓരോ മണ്ഡലത്തിൽ വീതവുമാണ് ജൂൺ 19ന് ഉപതെരഞ്ഞെടുപ്പ് നടക്കുക.