“യൂണിഫോമിട്ട എല്ലാവർക്കും ഒരു കഴിവുണ്ട്, ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും ഒന്നു കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ”

Published by
Janam Web Desk

കഞ്ചാവ് അടക്കമുള്ള ലഹരി ഉപയോഗത്തിലൂടെ ഭീകരവാദത്തെയാണ് നാം വളർത്തുന്നതെന്ന് ലഫ്. കേണൽ ഋഷി രാജലക്ഷ്മി. ദി മോസ്റ്റ് ഫിയര്‍ലെസ് മാന്‍ എന്ന് വിശേഷണമുള്ള ധീരജവാന്റെ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കഞ്ചാവ് ഉപയോ​​ഗത്തിലൂടെ നിങ്ങളും ഭീകരൻ ആയി മാറുകയാണ്. രാജ്യദ്രോഹി ആകണോ വേണ്ടയോ എന്ന് സ്വയം ചിന്തിക്കണമെന്നും അദ്ദേഹം കുട്ടികൾ അടങ്ങിയ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്  പറഞ്ഞു.

‘ യൂണിഫോമിട്ട എല്ലാവർക്കും ഒരു കഴിവുണ്ട്. ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും ഒന്നു കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ. ഈ കഴിവ് ഞങ്ങൾക്കെല്ലാവർക്കുമുണ്ട്. ഇന്ത്യൻ ആർമിയുടെ അല്ലെങ്കിൽ ഇന്ത്യൻ ഡിഫൻസ് ഫോഴ്സിന്റെ ഒരു മുഖം മാത്രമാണ് ഞാൻ. എന്നേക്കാളും കഴിവുള്ളവരാണ് ഓരോ ജവാൻമാരും.  ഒരു പരിപാടിക്ക് പൊളിറ്റീഷ്യൻസിനെയോ, സിനിമാ സ്റ്റാർസിനെ വിളിക്കുന്നതിന് പകരം ആർമി ഓഫീസർമാരെ വിളിക്കണം എന്ന തരത്തിലുള്ള വാട്സ്ആപ്പ് മേസേജ് അടുത്തിടെ കണ്ടു, സോറി, ലെറ്റ് മേക്ക് ഇറ്റ് വെരി ക്ലിയർ…. ഞങ്ങളുടെ പ്രയോറിറ്റി വ്യക്തികളോ സ്ഥാപനങ്ങളോ അല്ല, ഞങ്ങളുടെ പ്രയോറിറ്റി ഭാരതമാണ്, അതു മാത്രമേയുളളൂ….

എംഡിഎംഎയോ കഞ്ചാവ് പൊതിയോ വാങ്ങിക്കുമ്പോൾ നിങ്ങൾ അറിയാതെ ഭീകരതയെ ആണ് പ്രോത്സാഹിപ്പിക്കുന്നത്. കാരണം അതിന്റെ പൈസ പോകുന്നത് ഭീകരവാദത്തിലേക്കാണ്. അതാണ് നാർക്കോ ടെററിസം. കഞ്ചാവ് ഉപയോ​​ഗത്തിലൂടെ നിങ്ങളും ഭീകരൻ ആയി മാറുകയാണ്. നിങ്ങൾ രാജ്യദ്രോഹി ആകണോ വേണ്ടയോ എന്ന് സ്വയം ചിന്തിക്കണം. ബിഎസ്എഫ്, സിആർപിഎഫ്, എയർഫോഴ്സ്, നേവി, ആർമി എന്നിവരെല്ലാം ഉള്ളത് കൊണ്ട് നിങ്ങൾക്ക് ഭവനങ്ങളിൽ സുഖമായി ഉറങ്ങാം”- കേണൽ ഋഷി രാജലക്ഷ്മി പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ പുതിയതാണോ എന്ന് വ്യക്തമല്ല.

 

Share
Leave a Comment