തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെ പതിനൊന്ന്മണിയോടെയാണ് ആത്മഹത്യാ ശ്രമമുണ്ടായത്. പൂജപ്പുര ജയിലിൽ കഴിയുന്ന അഫാൻ ജയിലിലെ ശുചിമുറിയിൽ മുണ്ട് ഉപയോഗിച്ച് തൂങ്ങ്യമരിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതി നിലവിൽ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഫെബ്രുവരി 24 നായിരുന്നു അഫാൻ പ്രതിയായ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ ക്രൂരമായി കൊലപ്പെടുത്തിയത്. ഒരു ദിവസം തന്നെയാണ് അഞ്ച് കൊലപാതകങ്ങളും ആസൂത്രണം ചെയ്ത നടപ്പിലാക്കിയത്. ശേഷം അഫാൻ എലിവിഷം കഴിച്ച ശേഷം പൊലീസിൽ കീഴടങ്ങുകയായിരുന്നു.
അഫാന്റെ ആക്രമണത്തിനിരയായ മാതാവ് ദീർഘനാളത്തെ ചികിത്സയ്‌ക്ക് ശേഷം സുഖം പ്രാപിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു കൊലയ്‌ക്ക് പിന്നിൽ.
Leave a Comment