ഒന്നുകിൽ 4 തെങ്ങിൻതൈ; അല്ലെങ്കിൽ വകുപ്പിന്റെ മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ; കർഷകരോട് കൃഷി ഓഫീസറിന്റെ തിട്ടൂരം

Published by
Janam Web Desk

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ കെവൈസി പുതുക്കുന്നതിന് നിർബന്ധിത പണപ്പിരിവുമായി കൃഷി ഓഫീസർമാർ. തിരുവനന്തപുരം ചെങ്കൽ കൃഷി ഓഫീസിലാണ് കർഷകരിൽ നിന്നും 200 രൂപ നിർബന്ധിമായി പിരിക്കുന്നത്.

കെവൈസി പുതുക്കണമെങ്കിൽ കർഷകർ നാല് തെങ്ങിൻതൈ വാങ്ങണം. അല്ലെങ്കിൽ കേരള കർഷകൻ എന്ന മാസിക വാങ്ങണമെന്നും കൃഷി ഓഫീസറുടെ തിട്ടൂരം. കൃഷി വകുപ്പിന്റ മാസികയാണ് കേരള കർഷകൻ.  പണപ്പിരിവ് നൽകാത്തവർക്ക് കെവൈസി പുതുക്കി നൽകുന്നില്ല. വെറുതെ 6,000 രൂപ ലഭിക്കുകയല്ലേ പിന്നെയെന്ത് 200 രൂപ നൽകിയാൽ എന്നാണ് ജീവനക്കാരുടെ ചോദ്യം.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി സംസ്ഥാനത്ത് നടപ്പിലാക്കിയതിന് പിന്നാലെ വ്യാജ പ്രചരണങ്ങളാണ് ഇടതുപക്ഷവും സർക്കാരും അഴിച്ചുവിട്ടത്. പദ്ധതിയിൽ അം​ഗങ്ങളാവുന്നവരുടെ കൃഷി ഭൂമി സർക്കാർ പിടിച്ചെടുക്കുമെന്ന് സിപിഎം നേതാക്കൾ കവല പ്രസം​ഗം വരെ നടത്തിയിരുന്നു. പദ്ധതിയെ ജനങ്ങളിൽ നിന്നും അകറ്റാൽ പല അഭ്യാസങ്ങളും സംസ്ഥാന സർക്കാരും സിപിഎമ്മും നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ചെങ്കല്ലിൽ അരങ്ങേറിയത്. പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമാണ് സംസ്ഥാനത്തെ വിവിധ കൃഷി ഓഫീസുകളിൽ നടക്കുന്നത്.

 

Share
Leave a Comment