പാലക്കാട്: തോട്ടിൽ മീൻ പിടിക്കാൻ പോയയാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. പാലക്കാട് തേങ്കുറുശ്ശിയിലാണ് സംഭവം. തേങ്കുറുശ്ശി സ്വദേശി രമേശ് (44) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് രമേശും സുഹൃത്തുക്കളും ചേർന്ന് പനയംചിറ തോട്ടിൽ മീൻ പിടിക്കാൻ പോയത്. മഴ പെയ്ത് നീരൊഴുക്കുണ്ടായിരുന്ന തോട്ടിൽ രമേശ് അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തിരച്ചിൽ നടത്തി ഉച്ചക്ക് 12 മണിയോടെ രമേശിനെ കണ്ടെത്തി കരക്ക് കയറ്റി. എന്നാൽ വൈകീട്ടോടെ ആരോഗ്യസ്ഥിതി മോശമാവുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്ത രമേശ് മരണപ്പെടുകയായിരുന്നു
കോട്ടയത്തു ബേക്കറിയിൽ ജോലി ചെയ്യുന്ന രമേശ് അവധിക്ക് നാട്ടിൽ വന്നതായിരുന്നു.