ആലപ്പുഴ: കരുവാറ്റയിൽ ട്രെയിനിന് മുന്നിൽ ചാടി 38 കാരനും 17 കാരിയും ജീവനൊടുക്കി. ചെറുതന കാനകേയിൽ ശ്രീജിത്ത്, പള്ളിപ്പാട് സ്വദേശി ദേവു എന്നിവരാണ് മരിച്ചത്.
രാവിലെ പതിനൊന്നരയോടെ കരുവാറ്റ റെയിൽവെ ക്രോസിന് സമീപത്തായിരുന്നു സംഭവം. വിവാഹിതനായ ശ്രീജിത്തിന് രണ്ട് മക്കളുണ്ട്. മരിച്ച ദേവു വിദ്യാർത്ഥിനിയാണ്.
തിരുവനന്തപുരം- മുംബൈ നേത്രാവതി എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും എടുത്തുചാടിയത്. അപകടത്തെത്തുടർന്ന് ട്രെയിൻ 20 മിനിറ്റോളം സ്ഥലത്ത് പിടിച്ചിട്ടു.















