ബോളിവുഡ് നടി ഉർവശി റൗട്ടേലയ്‌ക്ക് വീണ്ടും പരിഹാസം. ഇത്തവണ ഹോളിവുഡ് നായകൻ ലിയാനാർഡോ ഡി കാപ്രിയോയ്‌ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് താരം എയറിലായത്. 2022ൽ പകർത്തിയ സെൽഫി പങ്കുവച്ചാണ് നടിയിട്ട അടിക്കുറിപ്പാണ് ആരാധകർ പരിഹസിക്കുന്നത്.
ലിയനാർഡോ ഡികാപ്രിയോ നിങ്ങളെ കാൻസിലെ ക്വീൻ(രാജ്ഞി) എന്ന് വിളിക്കുമ്പോൾ! താങ്ക്യു, അതാെരു ടൈറ്റാനിക് അഭിനന്ദനമായിരുന്നു—എന്നാണ് അവർ ചിത്രത്തിനൊപ്പം കുറിച്ചത്. ഇതിനൊപ്പം ചില ഹാഷ്ടാഗുകളും താരം പങ്കിട്ടിട്ടുണ്ട്. അതേസമയം ഇത് പഴയ ചിത്രമാണോ എന്ന കാര്യം അവർ വ്യക്തമാക്കിയില്ല.
അതേസമയം മൂന്ന് വർഷം മുൻപ് ഫിലിം ഫെസ്റ്റിവലിൽ എത്തിയ തന്നെ കഴിവുറ്റ നടിയെന്നാണ് ലിയാനാർഡോ ഡി കാപ്രിയോ അഭിസംബോധന ചെയ്തതെന്ന ഉർവശി റൗട്ടേലയുടെ അവകാശവാദങ്ങൾ വലിയ ട്രോളുകൾക്ക് പാത്രമായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടുമൊരു അവകാശവാദവുമായി താരം രംഗത്തുവന്നത്.
















