ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഗ്ലോബൽ ഔട്ട്‌റീച്ച് മിഷന്റെ സന്ദർശനം തുടരുന്നു. എഐഎംഐഎം തലവനും ഹൈദരബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ അടങ്ങുന്ന സംഘം ബുധനാഴ്ച റിയാദ് ഫോറത്തെ അഭിസംബോധന ചെയ്തു. പാക് സൈന്യവും ഭീകരസംഘടനയും തമ്മിലുളള ബന്ധത്തിന്റെ രേഖമൂലമുള്ള തെളിവുകൾ റിയാദ് ഭരണകൂടത്തിന് മുന്നിൽ ഇന്ത്യൻ പ്രതിനിധി സംഘം തുറന്നുകാട്ടി.
യുഎസ് ഭരണകൂടം ഭീകരനായി പ്രഖ്യാപിച്ച എഹ്‌സാൻ മുഹമ്മദ് എന്നറിയപ്പെടുന്ന മുഹമ്മദ് അഹ്‌സനും പാക് സൈനിക മേധാവിയും കൂടിക്കാഴ്ച നടത്തുന്നതും ഫോട്ടോ ഉയർത്തികാണിച്ചായിരുന്നു ഒവൈസിയുടെ പ്രസംഗം. ” പാകിസ്താൻ ഫീൽഡ് മാർഷലായി നിയമിച്ച അസിം മുനീർ, യുഎസ് ഭീകരനായി പ്രഖ്യാപിച്ച മുഹമ്മദ് എഹ്സാന്റെ തൊട്ടടുത്ത് ഇരിക്കുകയാണ്. ഫീൽഡ് മാർഷലും ഭീകരനും ഹസ്തദാനം ചെയ്യുന്ന ഫോട്ടോകളുണ്ട്. പാക് പങ്കാളിത്തത്തോടെയാണ് ഭീകര ഗ്രൂപ്പുകൾ വളരുന്നത്. ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് അവരുടെ ശ്രമം” ഒവൈസി പറഞ്ഞു
ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) ഗ്രേ ലിസ്റ്റിൽ പാകിസ്താനെ വീണ്ടും ഉൾപ്പെടുത്താൻ അന്താരാഷ്‌ട്ര തലത്തിൽ സമ്മർദ്ദം ചെലുത്തമണെന്നും ഇന്ത്യൻ സംഘം ആവശ്യപ്പെട്ടു. ” അന്ന് എഫ്‌എടിഎഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനുശേഷം മാത്രമാണ് 26/11 മുംബൈ ഭീകരാക്രണത്തിലെ പ്രതികൾക്കെതിരെ പാകിസ്താൻ പേരിനെങ്കിലും നടപടിയെടുത്തത്. ഭീകരനായ സാജിദ് മിർ ജീവിച്ചിരിപ്പുണ്ടെന്ന് പാകിസ്താൻ സമ്മതിച്ചത് ഗ്രേ ലിസ്റ്റിംഗിന് ശേഷമാണ്, അയാൾ മരിച്ചുവെന്നാണ് ഇസ്ലാമബാദ് വർഷങ്ങളോളം വാദിച്ചത്. എന്നിട്ടും കളളപ്പണം വെളുപ്പിക്കൽ കുറ്റമാണ് അയാൾക്കെതിരെ ചുമത്തിയത്. ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയവർ പാകിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുകയാണ്”, ഒവൈസി ചൂണ്ടിക്കാട്ടി.
#WATCH | Riyadh, Saudi Arabia | AIMIM chief and MP Asaduddin Owaisi says, “…Pakistan must be brought back to the FATF grey list. That is where we will be able to control this terror financing of all these terrorist organisations. When this person (Asim Munir) was made a Field… pic.twitter.com/bGz9R8BZfS
— ANI (@ANI) May 28, 2025















