നടിയും സോഷ്യൽമീഡിയ താരവുമായ ആര്യയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് നന്നായി ആലോചിച്ചെടുത്ത തീരുമാനമാണെന്ന് തുറന്നുപറഞ്ഞ് ഡിജെ സിബിൻ. വിവാഹം കഴിക്കാമെന്ന് തങ്ങൾ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും പരസ്പരം നന്നായി അറിയാവുന്ന ആളുകളാണ് തങ്ങളെന്നും സിബിൻ പറഞ്ഞു.
“ഞങ്ങളുടെ തീരുമാനം എല്ലാവരും സ്വീകരിച്ചുവെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. എനിക്ക് വളരെ മോശം പാസ്റ്റാണ് ഉള്ളത്. ആര്യയ്‌ക്കും അതുപോലെ തന്നെയാണ്. രണ്ടുപേരും പരസ്പരം നന്നായി അറിയാവുന്ന ആൾക്കാരാണ്. അതുകൊണ്ടാണ് വിവാഹിതരാകാമെന്ന് തീരുമാനിച്ചത്. ഇപ്പോൾ എവിടെ പോയാലും ആളുകൾ ആര്യയെ കുറിച്ചാണ് ചോദിക്കുന്നതെന്നും” സിബിൻ പറഞ്ഞു.
അടുത്തിടെയായിരുന്നു ആരാധകരെ മുഴുവൻ അമ്പരിപ്പിച്ചുകൊണ്ട് ആര്യയുടെയും സിബിന്റെയും വിവാഹനിശ്ചയം നടന്നത്. ഇരുവരും അടുത്ത സുഹൃത്തക്കളായിരുന്നു. ആര്യയുടെ വീഡിയോകളിലും ചിത്രങ്ങളിലും സിബിൻ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും പ്രണയത്തിലാണെന്നതിന്റെ ഒരു സൂചന പോലും ഇരുവരും നൽകിയിരുന്നില്ല. ആര്യയുടെ ബൊട്ടീക് ബിസിനസിലെ പങ്കാളി കൂടിയാണ് സിബിൻ.















